െഎ.എന്‍.എല്ലില്‍ ചേരിതിരിവ് രൂക്ഷം; പട്ടിക നൽകാൻ വഹാബ് പക്ഷം: വീണ്ടും പിളർപ്പ്?

െഎ.എന്‍.എല്ലില്‍ ചേരിതിരിവ് രൂക്ഷമായി. ബോര്‍ഡ് കോര്‍പറേഷന്‍ സ്ഥാനങ്ങളിലേക്ക് സ്വന്തം നിലയ്ക്ക് പട്ടിക കൊടുക്കാന്‍ അബ്ദുള്‍ വഹാബ് പക്ഷം തീരുമാനിച്ചു. മറുപക്ഷം യോഗം വിളിച്ചാല്‍ സമാന്തര സംസ്ഥാന കൗണ്‍സില്‍ വിളിക്കാനും കോഴിക്കോട് ചേര്‍ന്ന പ്രധാന നേതാക്കളുടെ യോഗത്തില്‍ ധാരണയായി. അങ്ങനെ വന്നാല്‍ വീണ്ടുമൊരു പിളര്‍പ്പിലേക്ക് കാര്യങ്ങള്‍ എത്തും. 

മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റ ഈ പ്രസ്താവനയാണ് പ്രസിഡന്റ് അബ്ദുള്‍ വഹാബിനേയും കൂട്ടരേയും പ്രകോപിപ്പിച്ചത്. പ്രവര്‍ത്തക സമിതിയോഗം വിളിക്കാതെ എങ്ങനെ ബോര്‍ഡ് കോര്‍പറേഷന്‍ അംഗങ്ങളെ നിശ്ചയിച്ചെന്നാണ് ചോദ്യം. കാസിം പക്ഷം ഏകപക്ഷീയമായി മുന്നോട്ടുപോകുന്ന സ്ഥിതിക്ക് സ്വന്തം നിലയ്ക്ക് പട്ടിക തയാറാക്കി എല്‍.ഡി.എഫ് കണ്‍വീനര്‍ക്ക് കൈമാറാന്‍ വഹാബ് പക്ഷവും തീരുമാനിച്ചു. സീതാറാം മില്‍സ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് സംസ്ഥാന സെക്രട്ടേറിയറ്റംഗം എന്‍.കെ അബ്ദുള്‍ അസീസിന്റ പേര് നിര്‍ദേശിക്കും. കാസിം പക്ഷം സ്വന്തം നിലയ്ക്ക് പ്രവര്‍ത്തക സമിതി വിളിച്ചാല്‍ അതേദിവസം കോഴിക്കോട് സംസ്ഥാന കൗണ്‍സില്‍ വിളിക്കാനാണ് ധാരണ. അങ്ങനെ വന്നാല്‍ വീണ്ടുമൊരു പിളര്‍പ്പിനത് വഴിതെളിക്കും. പാര്‍ട്ടിയില്‍ െഎക്യമുണ്ടാക്കാനായി കാന്തപുരം ഇടപെട്ട് രൂപീകരിച്ച പത്തംഗ സമിതിയിലെ വഹാബ് പക്ഷത്തെ അഞ്ചുപേരാണ് കഴിഞ്ഞദിവസം കോഴിക്കോട്ട് യോഗം ചേര്‍ന്നത്. 

ബോര്‍ഡ് കോര്‍പറേഷന്‍ സ്ഥാനങ്ങളിലേക്കുള്ള അംഗങ്ങളുടെ പേരുകള്‍ ഈമാസം നല്‍കണമെന്നാണ് എല്‍.ഡി.എഫ് നിര്‍ദേശം. എന്നാല്‍ ഏതെങ്കിലും ഒരുവിഭാഗത്തിന്റ മാത്രമായുള്ള പട്ടിക എല്‍.ഡി.എഫ് സ്വീകരിക്കാനുള്ള സാധ്യത കുറവാണ്.