കാട്ടുപന്നി ആക്രമണം പെരുകുന്നു; 406 പ്രദേശങ്ങള്‍ ഹോട്ട് സ്പോട്ട്; പഠനം

കേരളത്തില്‍ കാട്ടുപന്നിയുടെ ആക്രമണം ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്ന 406 പ്രദേശങ്ങളുണ്ടെന്ന് വനം വകുപ്പ്. കണ്ണൂര്‍, തൃശൂര്‍ ജില്ലകളിലാണ് പ്രശ്നം ഏറ്റവും രൂക്ഷം. വിശദവിവരങ്ങള്‍ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് സംസ്ഥാന വനംവകുപ്പ് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന് കൈമാറി. കണ്ണൂർ ജില്ലയിലെ 78 പ്രദേശങ്ങളിലാണ് കാട്ടുപന്നികളുടെ ആക്രമണം അതിരൂക്ഷമായ സ്ഥിതിയിലെത്തിയിരിക്കുന്നത്. തൃശൂരില്‍ 54 ലും, ഇടുക്കിയില്‍ 46 ഉും  സ്ഥലങ്ങളില്‍ കാട്ടുപന്നി ശല്യം അപകടപരമായ സ്ഥിതിയാണ്. ഇവയുള്‍പ്പെടെ 406 പ്രദേശങ്ങള്‍ ഹോട്ട് സ്്പോട്ടുകളാണെന്നാണ് വനം വകുപ്പിന്‍റെ പഠനം പറയുന്നത്. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള നടപടികളുടെ ഭാഗമായാണ് സര്‍വെ നടത്തിയത്. വിശദാംശങ്ങള്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കൈമാറി.