ആരോഗ്യസര്‍വകലാശാലയിൽ കോവിഡ് മാനദണ്ഡം ലംഘിച്ച് പരീക്ഷ: പരാതി

ആരോഗ്യസര്‍വകലാശാലയുടെ കീഴിലെ ബി.എ.എസ്.എല്‍.പി പരീക്ഷ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് നടത്തുന്നെന്ന് പരാതി. നാലാം സെമസ്റ്റര്‍ പരീക്ഷയാണ് ഇന്നു മുതല്‍ ആരംഭിക്കുന്നത്. പരീക്ഷ മാറ്റണമെന്നാവശ്യപ്പെട്ട് സര്‍വകലാശാലയെ സമീപിച്ചെങ്കിലും പരീക്ഷ നടക്കട്ടെയെന്നായിരുന്നു സര്‍വകലാശാലയുടെ നിലപാട്.

ബിഎസ്്സി ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംന്‍ഗ്വേജ് പതോളജി കോഴ്സിന്‍റെ ആറുമാസം നീണ്ട സെമസ്റ്ററില്‍ ക്ലാസുകള്‍ ആകെ നടന്നത് നാലുമാസം മാത്രം. അതില്‍ രണ്ടുമാസവും ഓണ്‍ലൈനായിട്ടായിരുന്നു ക്ലാസുകള്‍. പിന്നീടായിരുന്നു ക്യാംപസുകളില്‍ കോവിഡ് പടര്‍ന്നത്. കോവിഡ് കാലത്ത് എല്ലാ പരീക്ഷകളും മാറ്റിവെയ്ക്കുമ്പോഴും പരീക്ഷ നടക്കട്ടെയെന്ന നിലപാടാണ് സര്‍വകലാശാല സ്വീകരിക്കുന്നതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

പരീക്ഷയെഴുതുന്ന ഇരുപതോളം കുട്ടികള്‍ക്ക് നിലവില്‍ കോവിഡ് ബാധിച്ചവരായുണ്ട്. കുട്ടികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതു കാരണം പല ക്യാംപസുകളും ഭാഗികമായി അടയ്ക്കുകയും ചെയ്തിരുന്നു.