തിരഞ്ഞെടുപ്പ് റാലിക്കുള്ള വിലക്ക് നീട്ടി; വീട്ടുപ്രചാരണത്തിന് 10 പേർ

തിരഞ്ഞെടുപ്പ് മെഗാ റാലികൾക്കും റോഡ് ഷോയ്ക്കുമുള്ള വിലക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടി. ജനുവരി 31 വരെയാണ് നിരോധനം. ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ഇടങ്ങളിൽ 500 പേരെ പങ്കെടുപ്പിച്ചുള്ള പൊതുയോഗങ്ങൾക്ക് ജനുവരി 28 മുതൽ അനുമതി നൽകിയിട്ടുണ്ട്. രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളിൽ ഫെബ്രുവരി 1 മുതലും ഈ ഇളവ് ബാധകമാണ്. അതേസമയം വീടു കയറിയുള്ള പ്രചാരണത്തിനുള്ളവരുടെ എണ്ണം അഞ്ചിൽ നിന്ന് പത്താക്കി ഉയർത്തി. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ ആരോഗ്യ സെക്രട്ടറിമാരുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ യോഗത്തിനോടുവിലാണ് തീരുമാനം