മുൻ ഇഡി ഉദ്യോഗസ്ഥൻ ലക്നൗവില്‍ ബിജെപി സ്ഥാനാര്‍ഥി: പ്രത്യുപകാരമെന്ന് പ്രതിപക്ഷം

പി.ചിദംബരം ഉൾപ്പെടെ പ്രമുഖ പ്രതിപക്ഷ നേതാക്കൾ പ്രതികളായ അഴിമതി കേസുകൾ അന്വേഷിച്ച ഇ.ഡി ജോയിന്റ് ഡയറക്ടർ രാജേഷ്വർ സിങ് ലക്നൗവിൽ  ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. ജോലിയിൽ നിന്ന് സ്വയം വിരമിച്ചാണ് രാജേശ്വർ സിങിൻ്റെ രാഷ്ട്രീയ പ്രവേശം. പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ട് നടത്തിയ അന്വേഷണങ്ങൾക്ക് ലഭിച്ച പ്രത്യുപകാരമാണ് സ്ഥാനാർത്ഥിത്വമെന്ന ആരോപണം രാജേശ്വർ സിങ്  തള്ളിക്കളയുന്നു. ഇ.ഡി ഉദ്യോഗസ്ഥൻ എന്ന നിലയിൽ സ്വതന്ത്രമായി മാത്രമേ പ്രവർത്തിച്ചിട്ടുള്ളൂവെന്നും പ്രതിപക്ഷ ആരോപണങ്ങൾ കാര്യമാക്കുന്നില്ല എന്നും രാജേശ്വർ സിങ് മനോരമ ന്യൂസിനോട് പറഞ്ഞു.