സംസ്ഥാനത്ത് 44പേർക്കുകൂടി ഒമിക്രോൺ; 7പേർക്ക് രോഗം സമ്പർക്കത്തിലൂടെ

സംസ്ഥാനത്ത് 44പേർക്കുകൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഏഴുപേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെയാണ് പകർന്നത്, ഇതോടെ ആകെ ഒമിക്രോണ്‍ ബാധിതര്‍ 107 ആയി. ഒമിക്രോണിന് അതിതീവ്ര വ്യാപനശേഷിയുള്ളതായതിനാൽ അതിജാഗ്രത വേണം. എറണാകുളം 12, കൊല്ലം 10, തിരുവനന്തപുരം 8, തൃശൂര്‍ 4, കോട്ടയം 2, പാലക്കാട് 2, മലപ്പുറം 2, കണ്ണൂര്‍ 2  , ആലപ്പുഴ 1, ഇടുക്കി 1 എന്നിങ്ങനെയാണ് ജില്ല തിരിച്ച് രോഗികളുടെ കണക്ക്. രോഗബാധിതരില്‍ ഏറെയും യു.എ.ഇയില്‍ നിന്ന് വന്നവരാണ്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. വിഡിയോ റിപ്പോർട്ട് കാണാം:-