ഒന്നര വർഷം മുമ്പ് ആദ്യ ഭർത്താവ് വിദേശത്തുണ്ടായ അപകടത്തിൽ മരിച്ചതിനെ തുടർന്ന് കഴിഞ്ഞ ഗുരുവായൂർ വച്ചായിരുന്നു ജിഷയുടെ രണ്ടാം വിവാഹം നടന്നത്.
തിരുവനന്തപുരം വർക്കല തച്ചോട് നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തച്ചോട് സ്വദേശി അജിൻ നടേശന്റെ ഭാര്യ ജിഷയെയാണ് വിവാഹം കഴിഞ്ഞ് പതിനൊന്നാം നാൾ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യ ഭർത്താവ് മരിച്ചതിനെ തുടർന്ന് ജിഷയുടെ രണ്ടാം വിവാഹമായിരുന്നു 11 ദിവസം മുമ്പ് ഗുരുവായൂരിൽ വച്ച് നടന്നത്.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ജിഷയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ജിഷയുടെ ആദ്യ ഭര്‍ത്താവായ ശരത്ത് ഒന്നരവര്‍ഷം മുമ്പ് വിദേശത്തുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടിരുന്നു. ഈ ബന്ധത്തില്‍ എട്ടും അഞ്ചും വയസ്സുള്ള രണ്ട് പെണ്മക്കളുണ്ട്. കുട്ടികളുമായി ജിഷ ഈ വീട്ടില്‍ തന്നെയാണ് താമസിച്ചു വന്നിരുന്നത്.
വർക്കല പൊലീസ് അന്വേഷണം തുടങ്ങി.
ENGLISH SUMMARY:
A newlywed woman was found dead by hanging at her husband's residence in Tachode near Varkala in the Thiruvananthapuram district. The deceased has been identified as Jisha, who had remarried Ajin Natesan at Guruvayur just eleven days prior to the incident. Jisha's first husband, Sharath, had tragically passed away in a road accident abroad a year and a half ago, leaving behind two young daughters aged eight and five. The Varkala Police have registered a case and initiated a detailed investigation into the circumstances surrounding her untimely death.