tvm-esa

TOPICS COVERED

പരിസ്ഥിതി ലോല മേഖലയുടെ ഭീതി ഒഴിയാതെ മലയോര മേഖല. വിസ്‌തൃതി കുറച്ച് സംസ്ഥാന സർക്കാർ ഭൂപടം ഇറക്കിയിട്ടും ചില ജനവാസ മേഖലകൾ ഇപ്പോഴും ഇഎസ്എ പരിധിയിലാണ്. 

നെയ്യാറിന്‍റെ തീരത്തെ വാഴിച്ചൽ ഗ്രാമത്തിലെ സാധാരണക്കാരുടെ ശബ്‌ദമാണിത്. അമ്പൂരി വാഴിച്ചൽ ഗ്രാമങ്ങളിലായി ഏകദേശം 850 കുടുംബങ്ങൾ ഇഎസ്എ പരിധിയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഈ കാണുന്ന വീടുകളും കൃഷിയിടങ്ങളും എല്ലാം പരിസ്ഥിതി ലോല മേഖലയിലാണ്. ഇവിടെ താമസിക്കുന്നവരിൽ ഭൂരിഭാഗം പേരും പട്ടിക വർഗ വിഭാഗത്തിൽ ഉൾപ്പെടുന്നവരാണ്. ഈ പ്രദേശത്തെ  98 ശതമാനം ജനവാസ പ്രദേശങ്ങളെയും ഒഴിവാക്കിയാണ് സംസ്ഥാന സർക്കാർ ഭൂപടം പ്രസിദ്ധീകരിച്ചതെങ്കിലും അഞ്ചു ചങ്ങല ഭൂമിയിലും വനത്തോട് ചേർന്ന പ്രദേശത്തും താമസിക്കുന്നവരുടെ  പ്രശ്നങ്ങൾ  ബാക്കിയാണ് .

സംസ്ഥാനം ഇഎസ്എയിൽ നിന്ന് 33 വില്ലേജുകളെ ഒഴിവാക്കി വിസ്‌തൃതി കുറച്ചു. ഏഴു ജില്ലകലെ  1403 ചതുരശ്ര കിലോമീറ്ററാണ് ഇഎസ്എക്ക് പുറത്തായി. എന്നാൽ ഇത് കേന്ദ്രം അംഗീകരിക്കുമോ എന്ന ആശങ്ക ബാക്കിയാണ്.

Eco Sensitive Zone Kerala updates highlight the ongoing fears of residents in the hill regions despite the state government reducing the ESA map's extent.: