തിരുവനന്തപുരം മ്യൂസിയം മാറ്റിസ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ഇടത് സാംസ്കാരിക കൂട്ടായ്മയുടെ പ്രതിഷേധം. കച്ചവട താല്‍പര്യം മുന്‍നിര്‍ത്തിയുള്ള പറിച്ചുനടല്‍ അംഗീകരിക്കാനാവില്ല. നഗര മേഖലയിലുള്ളവരുടെ നേതൃത്വത്തില്‍ തുടര്‍ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും പ്രതികരണം.   

തലസ്ഥാനത്തിന്‍റെ പൈതൃകമായ മ്യൂസിയവും പരിസരവും നിലനിര്‍ത്തണം. പറിച്ചുനടല്‍ എന്ത് താല്‍പര്യത്തിലാണെങ്കിലും അംഗീകരിക്കാനാവില്ല. ഒറ്റക്കെട്ടായി നേരിടുമെന്നും സാംസ്കാരിക കൂട്ടായ്മ. 

മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സ്വകാര്യ കുത്തകകളെ തൃപ്തിപ്പെടുത്താനുള്ള തീരുമാനം മാത്രമാണ്. തീരുമാനം പിന്‍വലിച്ചെന്ന് അറിയിക്കും വരെ സമാന ചിന്താഗതിക്കാരെ ഉള്‍പ്പെടുത്തിയുള്ള പ്രതിഷേധം തുടരുമെന്നും  ഇടത് കൂട്ടായ്മ. 

ENGLISH SUMMARY:

Thiruvananthapuram Museum protest is being organized by a left cultural collective against the move to relocate the museum. This relocation, driven by commercial interests, is unacceptable, and further protests will be organized by residents of the city.