തിരുവനന്തപുരം നഗരത്തിലെ തട്ടുകടകള്‍ അടച്ചുപൂട്ടിയതോര്‍ത്ത് ഇനി വിഷമിക്കണ്ട. നഗരത്തില്‍ 10 ഫുഡ്‍സ്ട്രീറ്റ് തുടങ്ങാന്‍ കോര്‍പ്പറേഷന്‍ നടപടി തുടങ്ങി. നന്ദാവനം റോഡ്, ആക്കുളം ടൂറിസ്റ്റ് വില്ലേജ് റോഡ്, ഇടപ്പഴഞ്ഞി തുടങ്ങിയ ഇടങ്ങളാണ് പരിഗണനയിലുള്ളത്.

തിരുവനന്തപുരം നഗരത്തില്‍ വഴിയോരങ്ങളും നടപ്പാതകളും കയ്യേറി അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന തട്ടുകടകള്‍ കഴിഞ്ഞ ഒരുമാസത്തിനിടെയാണ് പൊളിച്ചുമാറ്റിയത്. ഇതോടെ നഗരവാസികള്‍ക്ക് രാത്രി ഭക്ഷണത്തിനായി മുന്തിയ ഹോട്ടലുകളെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു. ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട തട്ടുകടയിലെ തൊഴിലാളികളെ കൂടി പരിഗണിച്ചാണ് കോര്‍പ്പറേഷന്‍റെ തീരുമാനം. സാഫല്യം കോംപ്ലക്സ് – ജൂബിലി ആശുപത്രി റോഡ്, നന്ദാവനം റോഡ്, ആക്കുളം ടൂറിസ്റ്റ് വില്ലേജിന് സമീപത്തെ റോഡ്, ഇടപ്പഴഞ്ഞി തുടങ്ങിയ 10 ഇടങ്ങളാണ് ഫുഡ്‍സ്ട്രീറ്റിനായി പരിഗണിക്കുന്നത്. ഇതിനായി വെന്‍ഡിങ് സോണ്‍ നിശ്ചയിച്ച് തട്ടുകള്‍ക്ക് ലൈസന്‍സ് നല്‍കുമെന്ന് മേയര്‍ വി.വി.രാജേഷ് പറഞ്ഞു.

വൈകിട്ട് ആറുമുതല്‍ പുലര്‍ച്ചെ ഒന്നുവരെ തട്ടുകടകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സൗകര്യമുണ്ടാകും. വെന്‍ഡിങ് കമ്മിറ്റി കൂടി കരട് തയ്യാറാക്കി അടുത്ത കൗണ്‍സിലില്‍ പരിഗണനയ്ക്ക് വയ്ക്കാനാണ് കോര്‍പ്പറേഷന്‍റെ ആലോചന. പാസായാല്‍ മൂന്നുമാസത്തിനകം ഫുഡ്‍സ്ട്രീറ്റിന്‍റെ പണി പൂര്‍ത്തിയാക്കാനാകുമെന്ന് കോര്‍പ്പറേഷന്‍ പ്രതീക്ഷിക്കുന്നു.

Thiruvananthapuram to Get 10 New Food Streets:

Thiruvananthapuram food street initiative is set to launch soon, bringing back street food culture to the city. The Corporation of Thiruvananthapuram is planning to establish 10 new food streets to support local vendors and provide affordable dining options