• ഇന്നലെ രാത്രി പള്ളിയിൽ നിന്ന് പുറത്തിറങ്ങി റോഡ് മുറിച്ചുകടക്കുമ്പോൾ വാഹനം ഇടിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ദല്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സൗദി അറേബ്യയിലെ റിയാദ് ഷിഫയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനാപകടത്തില്‍ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി മരിച്ചു. പൊയ്ക വീട്ടില്‍ ഷാജഹാന്‍ (60) ആണ് മരിച്ചത്. റിയാദില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്നു.

ഇന്നലെ രാത്രി പള്ളിയില്‍ നിന്ന് പുറത്തിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് വാഹനം ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ഉടന്‍ ദല്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നാട്ടില്‍ സംസ്‌കരിക്കും.

ENGLISH SUMMARY:

A 60-year-old native of Nedumangad in Thiruvananthapuram, Shajahan, lost his life in a tragic road accident in Riyadh, Saudi Arabia. The incident occurred in Shifa as he was crossing the road after leaving a local mosque last night. Although he was rushed immediately to Dallah Hospital with severe injuries, doctors were unable to save his life. Shajahan was working as a restaurant employee in Riyadh, and his mortal remains will be repatriated for funeral rites in his hometown.