tvm-pipe

TOPICS COVERED

തിരുവനന്തപുരം വഴുതക്കാട് കുടിവെള്ള പൈപ്പ് പൊട്ടി മൂന്ന് ദിവസം കഴിഞ്ഞിട്ടും പരിഹരിക്കാതെ വാട്ടര്‍ അതോറിറ്റി. പൊട്ടിയ പൈപ്പ്‍ലൈന്‍ പോകുന്ന വഴുതക്കാട് സ്മാര്‍ട്ട് റോഡിന് അടിയിലൂടെയാണ്. അതിനാല്‍ നന്നാക്കേണ്ടത് റോഡിന്‍റെ കരാറുകാരനാണെന്നാണ് വാട്ടര്‍ അതോറിറ്റിയുടെ നിലപാട്. പൈപ്പ് പൊട്ടിയാല്‍ നന്നാക്കേണ്ട ഉത്തരവാദിത്തം വാട്ടര്‍ അതോറിറ്റിക്കാണെന്ന് പറഞ്ഞ് കരാറുകാരും കൈമലര്‍ത്തി. ഇതോടെ മുന്നൂറോളം കുടുംബങ്ങള്‍ പ്രതിസന്ധിയിലായി. 

തിങ്കളാഴ്ച അര്‍ധരാത്രിയാണ് വഴുതക്കാട് അനിരുദ്ധന്‍ റോഡില്‍ കുടിവെളള പൈപ്പ് ലൈനില്‍ ചോര്‍ച്ച തുടങ്ങിയത്. വെള്ളം ചോര്‍ന്ന് അടുത്തുള്ള വീടുകളിലേക്ക് ഒഴുകിയെത്തിയതോടെ വാട്ടര്‍ അതോറിറ്റി വാള്‍വ് അടച്ചു. ഇതോടെ വഴുതക്കാട് മേഖലയിലെ മുന്നൂറിലധികം വീടുകളില്‍ വെള്ളം മുടങ്ങി. ദിവസം മൂന്ന് കഴിഞ്ഞു. ഇപ്പോഴും ചോര്‍ച്ച പരിഹരിച്ച് കുടിവെള്ള  വിതരണം പുനസ്ഥാപിച്ചിട്ടില്ല.  വഴുതക്കാട്ടെ സ്മാര്‍ട്ട് റോഡിന് കീഴിലൂടെയാണ് ചോര്‍ച്ചയുള്ള പൈപ്പ് ലൈന്‍ പോകുന്നത്. അതിനാല്‍ ചോര്‍ച്ച എവിടെയാണെന്ന് കണ്ടെത്തി പരിഹരിക്കാന്‍ റോഡിന്‍റെ കരാറുകാരന് മാത്രമേ കഴിയൂ എന്നാണ് വാട്ടര്‍ അതോറിറ്റി പറയുന്നത്. വാട്ടര്‍ അതോറിറ്റിയാണ് ചോര്‍ച്ച പരിഹരിക്കേണ്ടതെന്ന് പറഞ്ഞത് കരാറുകാരനും കയ്യൊഴിഞ്ഞു. അടച്ച വാള്‍വ് രണ്ടോ മൂന്നോ മണിക്കൂര്‍ തുറക്കും. ആസമയത്ത് പിടിച്ചുവയ്ക്കുന്ന വെള്ളം ഉപയോഗിച്ചാണ് 

സ്മാര്‍ട്ട് റോഡ് വന്നത് മുതല്‍ കുടിവെള്ളപ്രശ്നം വഴുതക്കാട് മേഖലയില്‍ രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. വാട്ടര്‍ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും തമ്മിലുളള ഏകോപനമില്ലായ്മ തന്നെയാണ് ഇതിന്‍റെ മുഖ്യ കാരണം.  ഇതിനൊരു ശാശ്വത പരിഹാരമാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്. 

ENGLISH SUMMARY:

Water pipe burst vazhuthacaud has left around 300 families without water for three days. The issue is complicated by a dispute between the water authority and the smart road contractor over who is responsible for repairs.