സിപിഐയുടെ സിറ്റിങ് സീറ്റ് പിടിക്കാൻ സിപിഐക്കാരനെ സ്ഥാനാർഥിയാക്കിയ കോൺഗ്രസ് തന്ത്രം ഫലം കാണുമോ എന്ന ആകാംഷയാണ് നെടുമങ്ങാട്ടെ മൽസരത്തിന്. സിപിഐ നേതാവായിരുന്ന മീനാങ്കൽ കുമാർ കോൺഗ്രസ് സ്ഥാനാർത്ഥിയായതോടെ മൽസരചിത്രം മാറുകയായിരുന്നു. സിപിഐയിലെ ഉൾപാർട്ടി രാഷ്ടീയത്തിൻ്റെ ഇരയാണ് താനെന്ന് മീനാങ്കൽ പറയുന്നു.
പത്തുവർഷത്തിനുശേഷം നെടുമങ്ങാട് മണ്ഡലം തിരിച്ചുപിടിക്കുക ലക്ഷ്യത്തോടെയാണ് സിപിഐക്കാരനായ മീനാങ്കൾ കുമാറിനെ മറുകണ്ടം ചാടിച്ച് കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയത്. ആവേശകരമായ സ്വീകരണങ്ങൾ ഇപ്പോൾ മീനാങ്കല്ല് ലഭിക്കുന്നുണ്ടെങ്കിലും സ്ഥാനാർത്ഥത്തിൽ ആദ്യഘട്ടത്തിൽ പ്രാദേശിക നേതൃത്വത്തിന് കടുത്ത എതിർപ്പായിരുന്നു.
ഉമ്മൻചാണ്ടി സർക്കാരിന് ശേഷം വികസനം നെടുമങ്ങാട് എത്തിയില്ലാന്നതാണ് പ്രധാന പ്രചാരണ ആയുധം. അടുത്തു വരെ സിപിഐ ആയിരുന്ന മീനാങ്കൽ കുമാർ ഇപ്പോഴത്തെ എതിർ സ്ഥാനാർത്ഥിയായ ജി ആർ അനിൽ ഉൾപ്പെടെയുള്ളവരോട് വിയോജിച്ചാണ് പാർട്ടി വിട്ടത്. എൽഡിഎഫിനു വേണ്ടി സിപിഐയും കോൺഗ്രസിന് വേണ്ടി പഴയ സിപിഐയും പോരാടുമ്പോൾ മീനാങ്കലിന്റെ വിജയപ്രതീക്ഷയ്ക്കുള്ള ഒരു കാരണം മണ്ഡലത്തിൽ സുപരിചിതനാണ് എന്നതാണ്
2021ൽ നെടുമങ്ങാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമായ 23309 വോട്ടുകൾക്കാണ് ജി ആർ അനിൽ വിജയിച്ചത്. അതുകൊണ്ടുതന്നെ വിജയിക്കുക എന്നത് മീനാങ്കൽ കുമാറിന് ശ്രമകരമായ ദൗത്യം ആവുകയാണ്. പക്ഷേ ഇടതു കോട്ടയത്ത് വിശേഷിപ്പിക്കപ്പെടുന്ന നെടുമങ്ങാട് 1980 നു ശേഷം മൂന്നുതവണ യുഡിഎഫിന് വിജയിക്കാൻ ആയിട്ടുണ്ട് എന്നതാണ് വിജയപ്രതീക്ഷയുടെ ഒരു കാരണം.