• കേന്ദ്രം ജനങ്ങളെ തോൽപ്പിക്കാൻ ശ്രമിക്കുകയാണെന്നും സാധ്യമായ എല്ലാ വഴിയിൽ കൂടിയും ഡൽഹിയിൽ എത്തും എന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

കേന്ദ്രസർക്കാരിനെതിരെ ഡൽഹിയിൽ സമരം ചെയ്യാൻ ട്രെയിൻ ബുക്ക് ചെയ്ത സിപിഐക്ക് തിരിച്ചടി. ‘ഡല്‍ഹി ചലോ'  സമരത്തിനായി 10 ലക്ഷം രൂപ മുടക്കി ബുക്ക് ചെയ്ത പ്രത്യേക ട്രെയിൻ, റെയിൽവേ മുന്നറിയിപ്പില്ലാതെ റദ്ദാക്കി. പത്ത് ലക്ഷം രൂപ അക്കൗണ്ടിൽ തിരിച്ചെത്തിയപ്പോഴാണ് ട്രെയിൻ റദ്ദാക്കിയ കാര്യം സിപിഐ അറിയുന്നത്. സെപ്റ്റംബർ ഒന്നിന് രാംലീല മൈതാനിയിലാണ് സമരം നിശ്ചയിച്ചിരുന്നത്. Also Read: 'കേളികൊട്ടുയരുന്ന കേരളം'; ആനന്ദത്താല്‍ സഭയില്‍ പാട്ട് പാടി സുരേഷ് ഗോപി

കേന്ദ്രം ജനങ്ങളെ തോൽപ്പിക്കാൻ ശ്രമിക്കുകയാണെന്നും സാധ്യമായ എല്ലാ വഴിയിൽ കൂടിയും  ഡൽഹിയിൽ  എത്തും എന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം  പറഞ്ഞു. ഒന്നാം തീയതി ഡൽഹിയിൽ നടക്കാനുള്ള സമരത്തിൽ പങ്കെടുക്കാൻ കൊച്ചുവേളിയിൽ നിന്നും 29നാണ് പ്രത്യേക ട്രെയിൻ സിപിഐ ബുക്ക് ചെയ്തിരുന്നത്.

ENGLISH SUMMARY:

The Communist Party of India (CPI) has suffered a setback after Indian Railways cancelled a special train booked for its "Delhi Chalo" protest against the Central Government. The party had paid ₹10 lakh to reserve the train, but the booking was cancelled without prior notice. CPI leaders came to know about the cancellation only after the ₹10 lakh was refunded to their bank account.