മടങ്ങിവരവില്ലെന്ന് മനസും ശരീരവും പലകുറി പറഞ്ഞാലും ഉയർത്തെഴുന്നേൽക്കാൻ ശ്രമിക്കുന്നവരുണ്ട്. അവരുടെ കുതിപ്പിന് കരുത്താവുന്നത് ഉറ്റവരുടെ പിന്തുണയും ആഴമേറിയ സൗഹൃദങ്ങളും. അപകടം തളർത്തിയ തിരുവനന്തപുരം കരവാരം സ്വദേശി ഷൈജു വീൽചെയറിൽ കണ്ണാട്ടുകോണത്തെ സമ്മതിദായകർക്ക് മുന്നിലെത്തുന്നത് വികസന നേട്ടം നിരത്താനുള്ള പ്രതീക്ഷയുമായാണ്.
ദീര്‍ഘദൂര ബസിലെ ജീവനക്കാരനായിരുന്നു ഷൈജു. 2015 ല്‍ അപകടം സംഭവിച്ചു. അപകടത്തില്‍ സ്പൈനല്‍ കോഡ് പൊട്ടി കിടപ്പിലായി. ഒരുവര്‍ഷത്തിനുള്ളില്‍ നാല് ചുമരുകള്‍ക്കുള്ളില്‍ നിന്നും പുറത്തേക്ക് വന്നു. ഇന്ന് കരവാരം പഞ്ചായത്ത് ഏഴാം വാർഡ് കണ്ണാട്ടുകോണത്തെ സ്വതന്ത്ര സ്ഥാനാർഥിയാണ്. വീഴാതെ പിന്തുടരാൻ പ്രിയതമയും ഉറ്റവരും സ്നേഹിതരും ഷൈജുവിനൊപ്പമുണ്ട്.