sivankutty

ഭിന്നശേഷി സംവരണ വിഷയത്തില്‍ പുതുതായി ഒന്നും പറയാനില്ലാതെ സര്‍ക്കാര്‍ നിയമസഭയില്‍. എന്‍.എസ്.എസ് മാനേജ്മെന്‍റിന് സുപ്രീം കോടതി നല്‍കിയ ഉത്തരവ് മറ്റു മാനേജ്മെന്‍റുകള്‍ക്കും ബാധകമാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ചട്ടം 300 അനുസരിച്ചുള്ള പ്രത്യേക പ്രസ്താവന നടത്തുകയായിരുന്നു മന്ത്രി.  

ഭിന്നശേഷി സംവരണത്തെയും അതിനാല്‍ മുടങ്ങിയ എയ്ഡഡ് സ്കൂള്‍  അധ്യാപക നിയമമന അംഗീകാരത്തെയും കുറിച്ച് കാര്യമായെന്തെങ്കിലും സര്‍ക്കാര്‍ നിയമസഭയില്‍ പറയും എന്ന പ്രതീക്ഷ വെറുതെയായി. ചട്ടം 300 അനുസരിച്ച് പ്രത്യേക പ്രസ്താവന വിദ്യാഭ്യാസ മന്ത്രി നടത്തിയെങ്കിലും അതില്‍ പുതിയതായി ഒന്നും പറഞ്ഞില്ല. പ്രശ്നത്തിന്‍റെ നാള്‍ വഴികള്‍, കേസിന്‍റെ വിശദാംശങ്ങള്‍ എന്നിവ മന്ത്രി വിശദീകരിച്ചു. സുപ്രീം കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 

ഭിന്നശേഷി നിയമനത്തിനുള്ള തസ്തികള്‍മാറ്റിവെച്ചതിനാല്‍ മറ്റ് തസ്തികളിലെ നിയമനത്തിന് അംഗീകാരം നല്‍കുന്നു എന്നാണ് എന്‍.എസ്.എസ്സിന് ലഭിച്ച കോടതി വിധി. അത് മറ്റ് മാനേജ്മെന്‍റുകള്‍ക്കും ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മാത്രം പറഞ്ഞ് മന്ത്രി അവസാനിപ്പിച്ചു. തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് മന്ത്രി നിയമസഭയില്‍പ്രത്യേക പ്രസ്താവന നടത്തിയതെന്ന് വ്യക്തം. കേസ് ഏപ്രില്‍ 14 ന് കോടതി പരിഗണിക്കും വരെ അധ്യാപകര്‍ കാത്തിരിക്കേണ്ടിവരുമെന്ന് ചുരുക്കം. 

ENGLISH SUMMARY:

Disability reservation in Kerala saw no new announcements from the government in the assembly, with the Education Minister V. Sivankutty stating that the Supreme Court's order to NSS management might be applicable to other managements. The minister provided an update on the case's history and details, assuring that a senior advocate has been appointed for the Supreme Court hearing.