TOPICS COVERED

എല്‍.ഡി.സി റാങ്ക് പട്ടികയുടെ കാലാവധി ഈമാസം 31 ന് അര്‍ധരാത്രി അവസാനിക്കാനിരിക്കെ ഇനിയും നിയമനം കാത്ത് 11,956  ഉദ്യോഗാര്‍ഥികള്‍. നാളെ രാത്രി പന്ത്രണ്ടുവരെ പി.എസ്.സിയ്ക്ക്  റിപ്പോര്‍ട്ടുചെയ്യപ്പെടുന്ന ഒഴിവുകളില്‍ കുറച്ചുപേര്‍ക്കുകൂടി ജോലി കിട്ടും. പരമാവധി ഒഴിവുകള്‍ റിപ്പോര്‍ട്ടുചെയ്യണമെന്ന് ഭരണപരിഷ്കാര വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ ജോലി പ്രതീക്ഷിച്ച് പി.എസ്.സി  റാങ്ക് പട്ടികയില്‍ ഇടംനേടിയ 11,956 പേരില്‍ എത്രപേര്‍ക്കുകൂടി അവസരം ലഭിക്കും എന്ന് നാളെ അര്‍ധരാത്രി 12 ന് അറിയാം. 14 ജില്ലയിലുമായി 2022 ഓഗസ്റ്റ് ഒന്നിന് നിലവിൽ വന്ന എല്‍.ഡി.സി റാങ്ക് ലിസ്റ്റുകൾ മൂന്നുവർഷ കാലാവധി പൂർത്തിയാക്കുന്ന സമയത്തിന് മുമ്പ് വിവിധ വകുപ്പുകളില്‍  റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന ഒഴിവുകളില്‍ കൂടി ഈ പട്ടികയില്‍ നിന്ന് നിയമനം ലഭിക്കും. വിരമിക്കൽ, പ്രമോഷൻ, ഡപ്യൂട്ടേഷൻ, ദീർഘകാല അവധി തുടങ്ങിയവ മൂലം  ഉണ്ടാകുന്ന ഒഴിവുകൾ ജൂലൈ 31നകം വകുപ്പ് മേധാവികൾ പിഎസ്‌സിയുടെ ഇ–വേക്കൻസി സോഫ്റ്റ്‌വെയർ മുഖേന റിപ്പോർട്ട് ചെയ്ത ശേഷം ഈ വിവരം ഉദ്യോഗസ്ഥ ഭരണപരിഷ്കാര  വകുപ്പിൽ റിപ്പോർട്ട് ചെയ്യണമെന്ന് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. 23,518 പേരാണ്യാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടത് 11,562 പേർക്ക് നിയമന ശുപാർശ ലഭിച്ചു. ഏതാണ്ട് അന്‍പതുശതമാനം. 

പതിവുപോലെ ഏറ്റവും കൂടുതല്‍ നിയന ശുപാര്‍ശ ലഭിച്ചത് തിരുവനന്തപുരം ജില്ലയിലാണ് 1259. കുറവ് കുറവ് വയനാട് ജില്ലയിൽ–382.  തിരുവനന്തപുരം, എറണാകുളം, തൃശൂർ,മലപ്പുറംജില്ലകളിൽ ആകെ നിയമന ശുപാർശ 1000 കടന്നിട്ടുണ്ട്. വയനാട്, കാസർകോട് ജില്ലകളിൽ 500ൽ താഴെയാണ് നിയമന ശുപാർശ. ഓഗസ്റ്റ് ഒന്നിന് നിലവില്‍ വരുന്ന പുതിയ റാങ്ക് പട്ടികയുടെ സാധ്യതാ ലിസ്റ്റ് ഫെബ്രുവരിയിൽ പിഎസ്‌സി പ്രസിദ്ധീകരിച്ചിരുന്നു. 14 ജില്ലയിലുമായി 20,728 പേരെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ സർട്ടിഫിക്കറ്റ് പരിശോധനാ നടപടികള്‍ പൂർത്തിയായി. 

ENGLISH SUMMARY:

With the LDC rank list set to expire at midnight on July 31, over 11,956 candidates still await appointment. Only vacancies reported to the PSC by tomorrow midnight can be filled. The Administrative Reforms Department has urged all departments to report maximum vacancies urgently.