കേരള വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍റെ പുനരുപയോഗ ഊർജ്ജ ചട്ടത്തിനെതിരെ തിരുവനന്തപുരത്തെ കമ്മീഷന്‍റെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് . സോളർ സ്ഥാപിച്ചവരെ നഷ്ടത്തിലാക്കുന്ന കരട് ചട്ടത്തിൽ ഭേദഗതി വേണമെന്നാണ് ആവശ്യം. ഉടമകൾ രാവിലെ ഉത്പാദിപ്പിച്ച് കെഎസ്ഇബിക്ക് വിൽക്കുന്ന വൈദ്യുതി രാത്രി തിരികെ ഗ്രിഡിൽ നിന്ന് സൗജന്യമായി ഉപയോഗിക്കാം എന്നതാണ് നിലവിലെ വ്യവസ്ഥ. എന്നാല്‍ റെഗുലേറ്ററി കമ്മീഷന്‍റെ കരട് ചട്ടത്തിൽ ആയിരം കിലോവാട്ട് എന്നത് മൂന്ന് കിലോ വാട്ടായി ചുരുക്കിയതാണ് പ്രതിഷേധത്തിന് കാരണം. നിയമം പിന്‍വലിക്കണമെന്ന് സോളര്‍ ഉടമകള്‍ ആവശ്യപ്പെട്ടു.
ENGLISH SUMMARY:
Protest march held in Thiruvananthapuram against the Kerala Electricity Regulatory Commission’s draft regulation on renewable energy. Solar panel owners demand amendments, claiming the new rule reducing net metering from 1000 kWh to 3 kWh will cause major losses.