സർക്കാരിന്‍റെ വൃത്തി ക്യാംപയിനിടെ മാലിന്യക്കൂമ്പാരമായി തിരുവനന്തപുരം പൊഴിയൂരിൽ മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ നല്കിയ ഫ്ളാറ്റ് സമുച്ചയം. നിറവ് ഫ്ളാറ്റിൽ കക്കൂസ് മാലിന്യം നിറഞ്ഞൊഴുകാൻ തുടങ്ങിയിട്ട് നാലു മാസമായിട്ടും ഫിഷറീസ് വകുപ്പോ പഞ്ചായത്ത് അധികൃതരോ തിരിഞ്ഞു നോക്കിയിട്ടില്ല. ഫ്ളാറ്റ് സമുച്ചയത്തിൽ ചർമ രോഗങ്ങളും മഞ്ഞപ്പിത്തവും പടർന്ന് പിടിച്ചിരിക്കുകയാണ്.
ഈച്ചയാർക്കുന്ന മുറ്റമുള്ള വീട്ടിൽ കാലിന് ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമിക്കുകയായിരുന്നു വിജയമ്മ കൊതുകടിച്ച് പൊട്ടി വ്രണമായതോടെ വീണ്ടും ചികിൽസയുടെ ദുരിത കാലം.
ചർമ രോഗം കൊണ്ട് കഷ്ടപ്പെടുകയാണ് സെലീന ' നിറഞ്ഞൊഴുകുന്ന കക്കൂസ് മാലിന്യത്തിൽ നിന്ന് പുറത്തു വരുന്ന ഈച്ചയും കൊതുകും ജീവിതം ദുസഹമാക്കിയ 128 കുടുംബങ്ങൾ. മൂന്ന് വർഷം മുമ്പ് പൊഴിയൂരിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സർക്കാർ നല്കിയ ഫ്ളാറ്റിലാണ് ഈ ദുരവസ്‌ഥ. മാലിന്യ സംസ്കരണത്തിന് സംവിധാനമില്ലാത്ത ഫ്ളാറ്റ് സമുച്ചത്തിനു ചുറ്റോടു ചുറ്റും മാലിന്യ കൂമ്പാരമാണ്