മാതൃഭാഷ ദിനത്തില്‍ പ്രിയ കവി ഒ.എന്‍.വി കുറുപ്പിന്‍റെ വീട്ടില്‍ മലയാളത്തിന് ആദരമര്‍പ്പിച്ച് കുരുന്നുകള്‍. ഒന്‍.വി.യുടെ വിഖ്യാതമായ 'അമ്മത്തിരുമൊഴി മലയാളം' ഏറ്റുചൊല്ലിയാണ് തിരുവനന്തപുരം മോഡല്‍ സ്കൂളിലെയും മലയാളം പള്ളിക്കുടത്തിലെയും വിദ്യാര്‍ഥികള്‍ മലയാളത്തെ നെഞ്ചോട് ചേര്‍ത്തത്. ഒ.എന്‍.വിയുടെ പത്നി സരോജിനിയുടെ സാന്നിധ്യത്തില്‍ മകന്‍ രാജീവാണ് കുട്ടികള്‍ക്ക്.
കൗതുകവും ആഹ്ളാദവും നിറഞ്ഞ കണ്ണുകളോടെയാണ് അവര്‍ പ്രിയകവിയുടെ വീട്ടിലെത്തിയത്. മകന്‍ രാജീവ് ചൊല്ലിക്കൊടുത്ത ഭാഷ പ്രതിജ്ഞ നിറഞ്ഞ മനസ്സോടെ അവര്‍ ഏറ്റുചൊല്ലി. സാക്ഷിയായി ഒ.എന്‍.വിയുട പ്രിയ പത്നി സരോജിനിയും.
പത്ത് വര്‍ഷം മുമ്പ് മലയാളം പള്ളിക്കുടത്തിനായി ഒ.എന്‍.വി രചിച്ചതായിരുന്നു ഈ വരികള്‍. മലയാള ഭാഷയുടെ ആത്മാവ് വഹിക്കുന്ന വിവിധ ഒ.എന്‍.വി കവിതകളും കുട്ടികള്‍ പാടി. എവിടെ പോയാലും മലയാളത്തെ മറക്കരുതെന്ന അമ്മയുടെ ഉപദേശം മനസ്സില്‍ ഉറപ്പിച്ചാണ് മക്കള്‍ മടങ്ങിയത്.