മലയാളത്തിന്‍റെ പ്രിയകവി ഒ.എന്‍.വി കുറുപ്പ് വിടപറഞ്ഞിട്ട് ഇന്ന് പത്തുവര്‍ഷം. കവി തന്നിട്ടുപോയ വഴികാട്ടുന്ന കാവ്യങ്ങളും, ചലച്ചിത്ര ഗാനരൂപത്തില്‍ നല്‍കിയ കവിതകളും കവിയുടെ നിത്യസാന്നിധ്യമാണ്. ഒ.എന്‍.വി യുടെ പാഥേയം എന്ന കവിത പുതിയ രൂപഭാവങ്ങളില്‍ അവതരിപ്പിച്ച് ആദരം അര്‍പ്പിക്കുകയാണ് കൊച്ചുമകള്‍ അപര്‍ണ രാജീവ്.
മലയാള സാഹിത്യവഴികളിലൂടെ നടക്കുന്നവര്‍ക്ക് പാഥേയമാണ് ഒ.എന്‍.വി കവിതകള്‍ എക്കാലവും. ഒ.എന്‍.വിയുടെ പത്താം ഓര്‍മവര്‍ഷത്തില്‍ പാഥേയം വീണ്ടുമെത്തുകയാണ് കാവ്യാസ്വാദകര്‍ക്ക് മുന്നില്‍. ഒ.എന്‍.വിയുടെ മകന്‍ രാജീവ് ഒ.എന്‍.വി ഈണം പകര്‍ന്ന് കൊച്ചുമകള്‍ അപര്‍ണ രാജീവ് അവതരിപ്പിക്കുന്നു.
കവിയുടെ നിത്യസാന്നിധ്യമായി എന്നും കേള്‍ക്കുന്ന ഗാനങ്ങള്‍ക്കുപുറമെയാണ് തലമുറകള്‍ക്ക് വഴികാട്ടുന്ന കവിതകള്‍. ഒ.എന്‍.വി കള്‍ച്ചറല്‍ അക്കാദമിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകുന്നേരം വൈലോപ്പിള്ളി സംസ്കൃതിഭവനില്‍ ഒ.എന്‍.വി കവിതകള്‍ അവതരിപ്പിക്കും.
ENGLISH SUMMARY:
The literary world observes the 10th death anniversary of the legendary Malayalam poet O.N.V. Kurup today. To honor his enduring legacy, his granddaughter and singer Aparna Rajeev has released a new rendition of his famous poem 'Patheyam', composed by his son Rajeev O.N.V. Beyond his iconic film songs, his poems continue to serve as a guiding light for Malayalam literature enthusiasts. As part of the remembrance, the O.N.V. Cultural Academy is organizing a special commemorative event at Vyloppilly Samskrithi Bhavan this evening, featuring recitations of his timeless works.