ശബരിമലയിൽ ആദ്യമായി അയ്യപ്പചരിതം തോൽപ്പാവക്കൂത്ത്. പദ്മശ്രീ രാമചന്ദ്ര പുലവരും സംഘവുമാണ് വലിയ നടപ്പന്തലിലെ വേദിയിൽ അയ്യപ്പചരിതം അവതരിപ്പിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ തീർഥാടകർക്കും കേരളത്തിന്റെ പ്രാചീന കലാരൂപം കൗതുകക്കാഴ്ചയായി.
സാധാരണ രാമായണം കഥയാണ് തോല്പ്പാവക്കൂത്തില് പറയുന്നത്. പുതിയ കഥകളില്‍ മൂന്നാമത്തേതാണ് അയ്യപ്പ ചരിതം. അറുപതോളം വേദികള്‍ പിന്നിട്ടു.അതിനിടെയാണ് ശബരിമലയില്‍ തന്നെ അയ്യപ്പചരിതം അവതരിപ്പിക്കാന്‍ ദേവസ്വംബോര്‍ഡ് ക്ഷണിക്കുന്നത്.അതിരറ്റ സന്തോഷമെന്ന് രാമചന്ദ്ര പുലവര്‍. ദുര്‍വാസാവിന്റെ ശാപം,പാലാഴിമഥലം.വിഷ്ണുവിന്റെ മോഹിനീ രൂപം,മഹിഷി വധം,പുലിപ്പാല് തേടിയുള്ള യാത്ര,വാവരുടെ കഥ തുടങ്ങി ശബരിമല പ്രതിഷ്ഠ വരെ തോല്പ്പാവക്കൂത്തില് നിറഞ്ഞു
പദ്മശ്രീ രാമചന്ദ്രപുലവർക്കൊപ്പം മകൻ രാജീവ് പുലവരും എട്ടോളം കലാകാരന്മാരും പങ്കെടുത്തു. 85 തോല്‍പ്പാവകളാണ് ഉപയോഗിച്ചത്. സന്നിധാനത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഒരു പൊലീസുകാരനും തോല്‍പ്പാവക്കൂത്ത് കലാകാരനായി. രാമചന്ദ്ര പുലവരുടെ ശിഷ്യന് ഷൊര്‍ണൂര്‍ സ്വദേശി ലക്ഷ്മണന് ആയിരുന്നു ആ പൊലീസ് കലാകാരന്.പ്രതിഫലം നല്കി കലാപരിപാടികള്‍ നടത്താന്‍ അടുത്തിടെയാണ് ദേവസ്വംബോര്‍ഡ് തീരുമാനിച്ചത്.ആദ്യ പരിപാടി ആയിരുന്നു തോല്‍പ്പാവക്കൂത്ത്.വരും ദിവസങ്ങളിലും ക്ഷണിക്കപ്പെട്ട കലാകാരന്മാരുടെ പരിപാടികള്‍ ഉണ്ടാവും