sabarimala-edathavalam

TOPICS COVERED

നിയമപോരാട്ടങ്ങൾക്കൊടുവിൽ പത്തനംതിട്ട ഇടത്താവളത്തിലെ സൗകര്യങ്ങൾ ഒരുക്കി  നഗരസഭ. താജ്മഹൽ പ്രദർശനത്തിന് അനുമതി കൊടുത്തതുമൂലം ഒൻപത് മാസമായി ഒരു പ്രവർത്തനവും നടത്താൻ കഴിയാത്ത നിലയിലായിരുന്നു. കോടതി അനുമതിയോടെയാണ് പ്രദർശനം പൊളിച്ചുമാറ്റി ഇടത്താവളം ഒരുക്കിയത്. 

കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് ഒരു ഇവൻ്റ് ഗ്രൂപ്പിന് പ്രദർശനത്തിനായി ഇടത്താവളം ഗ്രൗണ്ട് വിട്ടുകൊടുത്തത്. മാസങ്ങളോളം വൈകി പരിപാടി തുടങ്ങി നഷ്ടമായതോടെ നടത്തിപ്പുകാരൻ മുങ്ങി. നഗരസഭയ്ക്ക് കിട്ടാനുള്ളത് ലക്ഷങ്ങളായിരുന്നു.  ഹൈക്കോടതിയെ സമീപ്പിച്ച് നിർമ്മിതികൾ പൊളിച്ചുമാറ്റാൻ അനുകൂല വിധി വാങ്ങി.

മൂന്നാഴ്ച മുൻപ് അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു മാറ്റിയ ശേഷം അതിവേഗം പാർക്കിംഗ് ഗ്രൗണ്ട് ഒരുക്കി. കുടിവെള്ള സംവിധാനം ഒരുക്കി. സൗജന്യ അന്നദാനത്തിനും ഒരുക്കമായി എന്ന് നഗരസഭ അധ്യക്ഷ.

അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുമാറ്റി അയ്യപ്പ ഭക്തർക്കുള്ള സംവിധാനം ഒരുക്കുന്നത് ഏറെ അധ്വാനമായിരുന്നു എന്ന് മുൻ നഗരസഭ അധ്യക്ഷൻ.

ശബരിമലയ്ക്ക് പോകുന്ന തീർഥാടകരുടെ ഏറ്റവും പ്രധാനപ്പെട്ട ആശ്രയമാണ് പത്തനംതിട്ട നഗരസഭയുടെ ഇടത്താവളം. ശബരിമലയിൽ തിരക്കേറുമ്പോൾ തീർഥാടകരെ തടഞ്ഞ് നിർത്തി സൗകര്യങ്ങൾ ഒരുക്കി കൊടുക്കുന്നതും പത്തനംതിട്ട ഇടത്താവളത്തിലാണ്. ഇത്തവണ ഇടത്താവളം വൃത്തിയാക്കാൻ കഴിയുമോയെന്ന് വലിയ ആശങ്കയുണ്ടായിരുന്നു.

ENGLISH SUMMARY:

Pathanamthitta municipality has successfully cleared and restored the pilgrim transit camp facilities following a prolonged legal battle. This ensures that Sabarimala devotees will have access to essential amenities including parking, drinking water, and Annadanam after months of unauthorized commercial occupation.