sathram-parking

TOPICS COVERED

ശബരിമലയിലേക്കുള്ള പരമ്പരാഗത കാനനപാതയായ സത്രത്തിൽ ഭക്തർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കാതെ ഇടുക്കി വണ്ടിപ്പെരിയാർ പഞ്ചായത്ത്‌. ദേവസ്വം ബോർഡിന് 22 ഏക്കർ ഭൂമിയുണ്ടായിട്ടും പാർക്കിങ് സൗകര്യമില്ലെന്ന് ചൂണ്ടിക്കാട്ടി ജില്ലാ ഭരണകൂടം ഇടത്താവളം 16 കിലോമീറ്റർ അകലെയുള്ള വാളാഡിയിലേക്ക് മാറ്റി. തീരുമാനത്തിനെതിരെ നാട്ടുകാരും ക്ഷേത്ര സമിതി അംഗങ്ങളും രംഗത്തെത്തി.  

മണ്ഡലകാലത്ത് വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ലക്ഷ കണക്കിന് അയ്യപ്പഭക്തരാണ് സത്രം വഴി 12 കിലോമീറ്റർ താണ്ടി സാന്നിധാനത്തെത്തുന്നത്. എന്നാൽ ഇടത്താവളം മാറ്റിയതോടെ യാത്ര കഠിനമാകുമെന്നാണ് ആശങ്ക. പാർക്കിംഗിനടക്കം ദേവസ്വം ബോർഡിന്റെ ഭൂമി ഉപയോഗിക്കാമെന്നിരിക്കെയാണ് സ്വകാര്യഭൂമിയിലേക്ക് ഇടത്താവളം മാറ്റിയത്. ഇതിൽ ഗൂഢാലോചന ഉണ്ടെന്നാണ് ആരോപണം.

സത്രത്തിൽ തുടർന്നും സൗകര്യങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതി വിവിധ വകുപ്പുകൾക്ക് പരാതി നൽകിയെങ്കിലും ഇതുവരെ നടപടിയെടുത്തിട്ടില്ല. 

മുൻവർഷത്തെത് പോലെ ദേവസ്വം ബോർഡിന്റെ ഉറപ്പ് വിശ്വസിച്ച് കടകൾ നടത്താൻ കരാർ എടുത്തവരും ഇടത്താവളം മാറ്റിയതോടെ കടുത്ത പ്രതിസന്ധിയിലാണ്.

 

 

ENGLISH SUMMARY:

Sabarimala Sathyram trek faces severe criticism as the Vandiperiyar Panchayat fails to provide basic facilities for pilgrims along the traditional forest path. The shifting of the halting station has sparked outrage among locals and temple committee members, causing concern for thousands of visiting Ayyappa devotees.