യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരി പ്രതിയായ കേസിൽ വന്‍ വഴിത്തിരിവ്. പത്തനംതിട്ട കടമ്പനാട്ട് മരിച്ച യുവതിയുടെ ഭര്‍ത്താവ് അറസ്റ്റില്‍. ഭര്‍ത്താവിന്റെ ക്രൂര മര്‍ദനമാണ് ജീവനൊടുക്കാന്‍ കാരണം എന്നാണ് കണ്ടെത്തല്‍. ശരീരത്തില്‍ ഒട്ടേറെ മുറിവുകള്‍ ഉണ്ടായിരുന്നതായി ക്രൈംബ്രാഞ്ച് അറിയിച്ചു.
2026 ഫെബ്രുവരി 14ന് കടമ്പാട്ടെ ഭര്‍തൃവീട്ടിലാണ് രേണു അനില്‍ എന്ന 35 വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്തെ ഒരു സ്വകാര്യ സ്കൂളിലെ ജീവനക്കാരി ആയിരുന്നു.
മരണ ശേഷം ബന്ധുക്കള്‍ അലമാരയില്‍ നിന്ന് കത്ത് കണ്ടെത്തി, സഹപ്രവര്ത്തകന് സുഹൈല്‍ നിരന്തരമായി ഉപദ്രവിക്കുന്നു എന്നും ജോലി രാജിവക്കുന്നു എന്നുമായിരുന്നു കത്ത്. മൂന്ന് കത്തുകളാണ് കണ്ടെത്തിയത്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് സുഹൈല്‍ അന്‍സാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. താന്‍ തെറ്റ് ചെയ്തില്ലെന്നും അന്വേഷണം വേണമെന്നും സുഹൈല്‍ പരാതി നല്കി. ക്രൈംബ്രാഞ്ച് അന്വേഷത്തിലാണ് ഭര്‍ത്താവ് അനില്‍കുമാര്‍ അറസ്റ്റിലായത്. ഗാര്‍ഹിക പീഡനത്തിനാണ് കേസ്. യുവതിക്ക് മരിക്കുന്നതിന് മുൻപ് ഭർത്താവിന്റെ മർദ്ദനമേറ്റിരുന്നുവെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ.
യുവതിയുടെ മരണസമയത്ത് കണ്ടെടുത്ത കുറിപ്പുകളിലും അന്വേഷണസംഘം സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. കത്തുകള്‍ അനിൽകുമാർ മർദ്ദിച്ച് എഴുതിച്ചതാണ് എന്ന് കരുതുന്നു. സുഹൈലുമായി അടുപ്പം ഉണ്ട് എന്നായിരുന്നു ഭർത്താവിന്റെ സംശയം . കൊല്ലം ക്രൈംബ്രാഞ്ചാണ് അനില്‍കുമാറിനെ അറസ്റ്റ് ചെയ്തത്. പിതാവ് അമ്മയെ മര്‍ദിച്ചതായി ദമ്പതികളുടെ മകനും പൊലീസിന് മൊഴി നല്കി. രേണുവിന്റെ ശരീരത്തില്‍ ഒട്ടേറെ മുറിവുകള്‍ ഉണ്ടായിരുന്നു. ഇതെല്ലാം മരിക്കുന്നതിന് 24 മണിക്കൂര്‍ മുന്‍പ് ഉള്ളതായിരുന്നു. മൂന്നു മുറിവുകള്‍ക്ക് മാത്രമാണ് കാലപ്പഴക്കം. പോസ്റ്റ് മോര്‍ട്ടത്തിലൂടെയാണ് മര്‍ദന സാഹചര്യം ബോധ്യപ്പെട്ടത്.