അടൂര്‍ കടമ്പനാട്ടില്‍ അനാഥമായ സൈറണിനെ സ്മാരകമാക്കാന്‍ പഞ്ചായത്ത്. ഹൈക്കോടതി ഉത്തരവ് വന്നതോടെയാണ് കേരളത്തിലെ സൈറണുകള്‍ നിലച്ചത്. തൊഴില്‍ നഷ്ടപ്പെട്ട സയറണ്‍ ഓപ്പറേറ്റര്‍മാര്‍ ഇതിനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്. 

കടമ്പനാട് പഞ്ചായത്ത് വളപ്പിലാണ് ആറു പതിറ്റാണ്ട് നാടിനെ സമയം അറിയിച്ചിരുന്ന സൈറണ്‍. രാവിലെ എട്ടു മണി പത്ത് മണി ഒരു മണി വൈകിട്ട് അഞ്ചു മണി സമയങ്ങളില്‍ ആണ് സൈറണ്‍ മുഴങ്ങിയിരുന്നത്. കണ്ണൂരിൽ നിന്നുള്ള പരാതിയെ തുടര്‍ന്നാണ് ഹൈക്കോടതി സൈറണുകള്‍ വിലക്കിയത്. ഇതോടെ ഇത് പ്രവർത്തിപ്പിച്ചിരുന്നവരുടെ തൊഴിലും നഷ്ടപ്പെട്ടു. 

 

കൊല്ലം പത്തനംതിട്ട ജില്ലകളുടെ അതിർത്തിയാണ് കടമ്പനാട്. ഒട്ടേറെ കശുവണ്ടി ഫാക്ടറികളും കൃഷിയിടങ്ങളും പാടശേഖരങ്ങളും ഉണ്ടായിരുന്നു. തൊഴിലാളികൾ പണിക്കിറങ്ങുന്നതും ജോലി കഴിഞ്ഞ് മടങ്ങുന്നതുമെല്ലാം സയറൺ മുഴക്കത്തിലൂടെ സമയം അറിഞ്ഞായിരുന്നു. സമീപ പഞ്ചായത്തുകളിലുള്ള ജനങ്ങൾക്കും ആശ്രയമായിരുന്നു

എല്ലാവരുടേയും കയ്യില്‍ സമയം അറിയാനുള്ള സംവിധാനമായതോടെ സയറണ്‍ ഉപദ്രവമായി എന്നതാണ് വാസ്തവം. പഴമയുടെ അടയാളമായ സയറൺ സ്മാരകമായി സംരക്ഷിക്കാനാണ് കടമ്പാട് പഞ്ചായത്ത് അംഗങ്ങളുടെ ആലോചന. 

ENGLISH SUMMARY:

The Kadampanad Panchayat in Adoor has decided to preserve its iconic six-decade-old siren as a historic monument following a High Court order banning sirens across Kerala. For decades, the siren alerted cashew factory workers, farmers, and nearby residents to key times throughout the day.