പത്തനംതിട്ട ജില്ല ഏനാത്ത് 54 കുടുംബങ്ങൾക്ക് അനുവദിച്ച ലൈഫ് മിഷൻ ഫ്ലാറ്റ് ആറു വർഷമായി അസ്ഥികൂടമായി നിൽക്കുകയാണ്. ഇനി ഈ ഫ്ലാറ്റ് പണിഞ്ഞു കിട്ടിയാലും എന്തെങ്കിലും ഗുണമുണ്ടാകുമോ എന്ന് അനുവദിച്ചു കിട്ടിയവർക്ക് ആശങ്കയുണ്ട്. ഇത് പരസ്യമായി പറയാനും ആളുകള്‍ ഭയക്കുന്നു.  

2020 സെപ്റ്റംബർ 24-ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ നിർമാണ ഉദ്ഘാടനം നിർവഹിച്ചതാണ്. 7.27 കോടി ചിലവിൽ രണ്ട് ഫ്ലാറ്റ് സമുച്ചയം. ഒരു ഫ്ലാറ്റ് അസ്ഥികൂടമായും ഒരു ഫ്ലാറ്റ് അടിത്തറയായും ഒതുങ്ങി.  ആറു മാസത്തിനകം പണിതീർക്കുമെന്ന് പറഞ്ഞു തുടങ്ങിയ കെട്ടിടമാണിത്. ഇതുവരെ പണിതത് നശിക്കുന്നുവെതു മാത്രമല്ല നാട്ടുകാർക്ക് ഇന്ന് ഉപദ്രവുമായി മാറിയിരിക്കുന്നു. 

ഏഴംകുളം പഞ്ചായത്താണ് 92 സെന്റ് സ്ഥലം വിട്ടുനൽകിയത്. ലൈറ്റ് വെയ്റ്റ് സ്റ്റീൽ ഉപയോഗിച്ചായിരുന്നു നിർമാണം. വിലവർധനവ് വന്നതോടെ കരാർ തുക ഉയർത്തണമെന്ന് ആവശ്യപ്പെട്ടാണ് കരാർ കമ്പനി പിന്മാറിയത്. പണിഞ്ഞതിൽ തുരുമ്പ് കയറിത്തുടങ്ങി. പുതിയ സർക്കാരെങ്കിലും കനിയുമെന്ന പ്രതീക്ഷയിലാണ് വീടു കാത്തിരിക്കുന്ന കുടുംബങ്ങള്‍.

ENGLISH SUMMARY:

A Life Mission apartment complex project in Enathu, Pathanamthitta district, intended for 54 homeless families, has remained an incomplete skeleton for over six years. Chief Minister Pinarayi Vijayan inaugurated the construction of the ₹7.27 crore twin-tower complex on September 24, 2020, on 92 cents of land provided by the Ezhamkulam Panchayat. The project ground to a halt after the contracting firm withdrew due to rising material costs for its lightweight steel structure, leaving one block as a rusting frame and the other limited to its foundation. While beneficiary families live in fear of speaking out publicly, they remain concerned about the structural integrity of the decaying building and continue to wait in hope for government intervention.