പന്തളത്ത് ആറുവർഷമായി ലൈഫ് ഫ്ലാറ്റ് കാത്തിരിക്കുന്ന 44 കുടുംബങ്ങളുടെയും പ്രതീക്ഷ തകർന്നു . ആറുവർഷമായി പന്തളത്തെ ഫ്ലാറ്റ് നിർമ്മാണം ഇഴയുകയാണ്.  മഴയും വെയിലും ഏറ്റ് പുറത്തിട്ടിരിക്കുന്ന സിമന്‍റെ ബോർഡുകൾ തകർന്നു തുടങ്ങി.

വീട് അനുവദിച്ചു കിട്ടിയിട്ടുള്ള വിജയമ്മാൾ ഭിന്നശേഷിക്കാരനായ മകനെയും കൂട്ടി ഫ്ലാറ്റ് നിർമ്മാണം നടക്കുന്നതിനടുത്തുള്ള വീട്ടിൽ വാടകയ്ക്ക് താമസം തുടങ്ങിയിട്ട് വർഷങ്ങളായി. മിക്ക ദിവസങ്ങളിലും പണി നടക്കുന്ന ഫ്ലാറ്റ് സന്ദർശിക്കും.

2020 സെപ്റ്റംബറിൽ ആണ് ഫ്ലാറ്റ് നിർമ്മാണം തുടങ്ങിയത് . ഒരു ഫ്ലാറ്റിന്‍റെ കാൽഭാഗവും മറ്റൊരു ഫ്ലാറ്റ് അസ്ഥികൂടമായും നിൽക്കുന്നു.  ഫ്ലാറ്റ് കാത്തിരുന്ന ചിലരൊക്കെ മരിച്ചു.

നഗരസഭയുടെ പെർമിറ്റ് പോലും എടുക്കാതെയാണ് ഫ്ലാറ്റ് നിർമ്മാണം തുടങ്ങിയത്. 10 വർഷം ഇടതു സർക്കാർ ഭരിച്ചിട്ടും വീടില്ലാത്തവർക്ക് നീതി കിട്ടിയില്ല. പന്തളം നഗരസഭ വിട്ടുകൊടുത്ത 72 സെന്‍റ് സ്ഥലത്താണ് നിർമ്മാണം തുടങ്ങിയത്.

ഫ്ലാറ്റിന്‍റെ ഉള്ളിലെ ചില ഭാഗമൊക്കെ തുരുമ്പുപിടിച്ചു നശിച്ചു തുടങ്ങി. സിമന്‍റ് ബോർഡുകൾ മഴയും വെയിലും ഏറ്റു തകർന്നു. എത്ര കാലം വേണ്ടി വരും ഇവര്‍ക്ക് കാത്തിരിപ്പവസാനിക്കാന്‍, അധികൃതര്‍ എന്ന് മിഴി തുറക്കും.

Life Mission flats in Pandalam have dashed the hopes of 44 families who have been waiting for six years for their homes: