പത്തനംതിട്ടയിലെ പ്രളയബാധിത പ്രദേശങ്ങളും വന്യജീവി ആക്രമണ കേന്ദ്രങ്ങളും സന്ദര്‍ശിച്ച് നിയമസഭാ പരിസ്ഥിതി സമിതി.കോന്നി,കൂടല്‍,റാന്നി,തിരുവല്ല നിരണം മേഖലകളാണ് എംഎല്‍എ സജീവ് ജോസഫിന്‍റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചത്.

പത്തനംതിട്ട കലക്ടറേറ്റ്റിലെ അവലോകന യോഗത്തിന് ശേഷമാണ് നിയമസഭാ സമിതി പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്.വന്യമൃഗ ശല്യമുള്ള കോന്നി കുളത്തുമണ്ണിലായിരുന്നു ആദ്യ സന്ദര്‍ശനം.പ്രളയം നാശം വിതച്ച റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡ് സന്ദര്‍ശിച്ചു. വ്യാപാരികളുടെ നഷ്ടങ്ങളക്കുറിച്ചും ചോദിച്ചറിഞ്ഞു.പ്രശ്നങ്ങള്‍ നിയമസഭയുടേയും സര്‍ക്കാരിന്‍റെയും ശ്രദ്ധയില്‍പ്പെടുത്തും.പരിസ്ഥിതിക്ക് ചേരാത്ത നിര്‍മാണങ്ങളെക്കുറിച്ച് പരാതി ലഭിച്ചിട്ടുണ്ട് എന്ന് സമിതി ചെയര്‍മാന്‍.

അണക്കെട്ടുകളിലെ ചെളിയും മണലും നീക്കാന്‍ നടപടി ആയി എന്ന് റാന്നി എംഎല്‍എ പറഞ്ഞു.വടശേരിക്കര കൊല്ലമുള വെച്ചൂച്ചിറ വില്ലേജുകള്‍ പരിസ്ഥിതി ലോലപ്രദേശം അല്ലെന്നും എംഎല്‍എ.

നാട്ടുകാരും വ്യാപാരികളും സമിതിക്ക് നിവേദനങ്ങള്‍ നല്‍കി.മുന്‍മന്ത്രി കെ രാജന്‍,ജില്ലയിലെ എംഎല്‍എമാര്‍ എന്നിവരടക്കം സംഘത്തില്‍ ഉണ്ടായിരുന്നു.തിരുവല്ല നിരണത്താണ് സന്ദര്‍ശനം അവസാനിച്ചത്.

The Legislative Environment Committee visited flood-affected areas and wildlife attack hotspots in Pathanamthitta, Kerala, to assess the damage and gather local concerns.: