തുടര്‍ച്ചയായ രണ്ടാം പ്രളയത്തിന് പിന്നാലെ പമ്പയാറിന്‍റെ തീരത്തെ താമസക്കാര്‍ ഭീതിയില്‍. വ്യാപകമായി ആറ്റുതീരം ഇടിയുകയാണ് എന്ന് നാട്ടുകാര്‍. തീരത്തെ വീടുകള്‍ക്കും വിള്ളല്‍ വീണ് ബലക്ഷയമുണ്ട്.

പമ്പാ തീരത്ത് വടശേരിക്കര മുതല്‍ ആറന്‍മുള വരെയുള്ള ഭാഗത്തെ തീരത്തെ താമസക്കാര്‍ക്കാണ് ഭയം.ആറ്റുതീരത്തെ സംരക്ഷണ ഭിത്തി തകര്‍ന്നു.മിക്കയിടത്തും തീരം സംരക്ഷിക്കും എന്ന വിശ്വാസത്തോടെ നട്ടുപിടിപ്പിച്ചിരുന്ന മുളംകൂട്ടം ഇളകി ഒഴുകി അറബിക്കടലില്‍ എത്തി.മുളങ്കൂട്ടത്തോടൊപ്പം വ്യാപകമായി തീരവും ഇടിഞ്ഞ് ആറ്റില്‍ പതിച്ചു. 2018ലെ പ്രളയത്തില്‍ വളരെയേറെ സ്ഥലത്തെ തീരം പമ്പയാര്‍ എടുത്തു.ഈ വര്‍ഷത്തെ പ്രളയത്തോടെ വീണ്ടും തീരം ഇടിഞ്ഞു.വീടുകളില്‍ കഴിയാന്‍ ഭയമെന്ന് നാട്ടുകാരും ജനപ്രതിനിധികളും.

ആറന്‍മുളയില്‍ ആറാട്ടുപുഴ പാലത്തിന്‍റെ സംരക്ഷണ ഭിത്തിക്ക് വിള്ളലുണ്ട്.തീരങ്ങളില്‍ സംരക്ഷണഭിത്തി കെട്ടണമെന്ന് കോയിപ്രം പഞ്ചായത്ത് തന്നെ പത്തനംതിട്ട ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.നിലവില്‍ ചെറിയ മഴ പെയ്താല‍്‍ തന്നെ തീരം ഇടിയുകയാണ്.ഏറെ കൃഷി സ്ഥലം നഷ്ടമായി. ഇനി എന്നാണ് വീട് പമ്പയാര്‍ എടുക്കുന്നതെന്ന് പേടിയിലാണ് നാട്.

Pamba river bank erosion is causing fear among residents along its banks following continuous floods.: