പ്രളയ ജലം ഒഴിഞ്ഞിട്ടും ദുരിതം മാറാതെ തിരുവല്ല കുറ്റൂരിലെ കർഷകർ. കൃഷി ഭൂമിയിൽ പ്രളയത്തിലെ എക്കലിന് ഒപ്പം പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂടി നിറഞ്ഞിരിക്കെയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിഞ്ഞതിനാൽ കൃഷി ഭൂയിലേക്ക് വെള്ളം എത്തുന്ന തൊടുകളും അടഞ്ഞു.
കൃഷി ഭൂമിയിലും തോടുകളിലും പ്ലാസ്റ്റിക് മാലിന്യങ്ങളും കുപ്പികളും അടിഞ്ഞു കിടക്കുകയാണ്. അടുത്ത കൃഷി ആരംഭിക്കണമെങ്കിൽ അടിഞ്ഞു കൂടിയ ചെളിക്ക് ഒപ്പം പ്ലാസ്റ്റിക് കൂടി നീക്കം ചെയ്യണം. സർക്കാരിൽ നിന്നുള്ള സഹായം വൈകുന്നത് കർഷകർക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കൃഷിഭൂമിയിൽ അടിഞ്ഞ മാലിന്യം നീക്കം ചെയ്യാൻ പഞ്ചായത്തോ സർക്കാർ സംവിധാനങ്ങളോ സഹായിക്കണമെന്നാണ് കർഷകരുടെ ആവശ്യം. കൃഷി ഭൂമിയിലേക്ക് വെള്ളം എത്തുന്ന തോടുകളിലും മാലിന്യം നിറഞ്ഞു. ഇവയും നീക്കം ചെയ്തിട്ടില്ല. ഉപയോഗ ശൂന്യമായ മരുന്നുകൾ ഉൾപ്പടെ കൃഷി ഭൂമിയിൽ അടിഞ്ഞു കിടക്കുകയാണ്.