ഇ-20 പെട്രോള്‍ കാരണം ബൈക്കുകളുടെ കാര്‍ബറേറ്ററുകള്‍ തകരാറിലാകുന്നുവെന്ന് വര്‍ക്ക്‌ഷോപ്പ് ഉടമകള്‍. വെള്ളം അടിഞ്ഞ് പലഭാഗങ്ങളും ദ്രവിച്ചു പോകുന്ന അവസ്ഥയിലാണ്. ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് വര്‍ക്ക്‌ഷോപ്പുകളുടെ സംഘടന.

പത്തനംതിട്ട അഴൂര്‍ ജംക്ഷനിലെ വര്‍ക് ഷോപ്പില്‍ ചെന്നാല്‍ ബൈക്കുകളുടെ കാര്‍ബറേറ്ററുകള്‍ കൂട്ടിയിട്ടിരിക്കുന്നത് കാണാം. എഥനോള്‍ പെട്രോള്‍ വന്ന ശേഷമാണ് ഇത്രയും തകരാര്‍ എന്ന് വര്‍ക് ഷോപ് ഉടമ പറയുന്നു. ഓടിക്കൊണ്ടിരിക്കുമ്പോള്‍ വരുന്ന തടസമാണ് പ്രശ്നം. പലവട്ടം സര്‍വീസ് ചെയ്തിട്ടും പരിഹാരം ഇല്ല. കാര്‍ബറേറ്റര്‍ ക്ലീന്‍ ചെയ്താലും തകരാറാണ്. വെള്ളം അടിഞ്ഞുകിടക്കുന്നതാണ് പ്രശ്നം.

ബി.എസ്. 4. 5 വാഹനങ്ങളിലാണ് പ്രശ്നം. അടിഞ്ഞ് കൂടുന്ന വെള്ളം മെക്കാനിക്കുകള്‍ നേരിട്ട് കാണിച്ചു. നിരന്തരം തകരാര്‍ വരുമ്പോള്‍ വാഹന ഉടമകള്‍ മെക്കാനിക്കിനെയാണ് സംശയിക്കുന്നത്. ഇത് കാരണമാണ് അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക് ഷോപ് കേരള പ്രതിഷേധത്തിന് ഒരുങ്ങുന്നത്.

ENGLISH SUMMARY:

Bike carburetor problems are being reported due to E20 petrol, with workshop owners noticing significant damage and corrosion. The Association of Automobile Workshop Kerala is preparing for strong protests against these issues affecting BS4 and BS5 vehicles.