• സണ്ണി വെയ്‌നിന്റെ രാസസൂത്രം പോസ്റ്റ് ചര്‍ച്ചയാകുന്നു.

 CH₃–CH₂–OH എന്നൊരു രാസസൂത്രം മാത്രമാണ് നടന്‍ സണ്ണി വെയ്ന്‍ മണിക്കൂറുകള്‍ മുന്‍പ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പിന്നാലെ കമന്റുകളുടെ പൂരം. എഥനോളിന്‍റെ രാസവാക്യമാണ് ഈ CH₃–CH₂–OH. പെട്രോളില്‍ എഥനോള്‍ കലര്‍ത്തുന്ന വിഷയത്തില്‍ ചര്‍ച്ചകള്‍ പലവഴിക്ക് നടക്കുന്നതിനിടെയാണ് സണ്ണി വെയ്ന്‍റെ പോസ്റ്റ് ശ്രദ്ധേയമാകുന്നത്. Also Read: തെലുങ്ക് പ്രേക്ഷകർക്കായി സ്പൈഡർമാനിൽ ഐറ്റം ഡാൻസ്; വൈറലായി തിയേറ്റർ വിഡിയോ

മറ്റൊന്നും പറയാതെ രാസസൂത്രം മാത്രമിട്ടത് പലരുടേയും ചീത്തവിളി ഒഴിവാക്കാനോണോയെന്നും പോസ്റ്റിനു താഴെ ആളുകള്‍ ചോദിക്കുന്നുണ്ട്. വണ്ടിക്ക്പണികിട്ടിയതാണോ ഈ സൂത്രവാക്യത്തിനു പിന്നിലെന്നും ചിലര്‍ ചോദിക്കുന്നുണ്ട്. പറയാനുള്ളത് തന്ത്രപരമായി പറ‍ഞ്ഞെന്നും ചിലര്‍ പറയുന്നു. ഇതിനിടെ സണ്ണി വെയ്നെ കളിയാക്കിയോ തെറ്റിദ്ധരിച്ചോ സണ്ണി ലിയോണിയെന്ന രീതിയിലും ചിലര്‍ കമന്റുകളിടുന്നുണ്ട്. പണ്ട് തുണ്ട് പടത്തിൽ അഭിനയിച്ചു നടന്ന നീ ആണോടീ ലോകരാധ്യനായ മോദീജിയെയും സംഘത്തിനേയും കളിയാക്കുന്നതെന്നും ഒരാള്‍ ചോദിക്കുന്നു. Also Read: 'അമ്മ' നേതൃത്വത്തിലേക്ക് ഇനിയില്ല; നിലപാട് വ്യക്തമാക്കി മോഹൻലാൽ

എഥനോള്‍ കലര്‍ത്തിയ ഇന്ധനം വാഹനങ്ങളുടെ കാര്യക്ഷമതയെ ഇല്ലാതാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ തുറന്നു സമ്മതിച്ചിരുന്നു. പാര്‍ലമെന്റിലെ ചോദ്യോത്തര വേളയിലാണ് കുറ്റസമ്മതം നടത്തിയിരുന്നത്. വാഹന എന്‍ജിനുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടായേക്കാമെന്നും BS-III വാഹനങ്ങളിലെ ചില റബ്ബർ ഭാഗങ്ങളും ഗാസ്കറ്റുകളും മാറ്റേണ്ടി വരുമെന്നും കേന്ദ്രം സമ്മതിച്ചിരുന്നു.

20ശതമാനം എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ വിതരണം നടപ്പാക്കി ഒരു വര്‍ഷം പിന്നിടുന്നതിനിടെ വാഹനങ്ങള്‍ക്ക് അറ്റകുറ്റപ്പണികള്‍ കൂടുന്നതായും ഇന്ധനക്ഷമതയില്‍ വന്‍ ഇടിവ് സംഭവിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Actor Sunny Wayne Posts Ethanol Chemical Formula Amid Petrol Blending Row; Sparks Cyber Trolling and Political Debates:

Malayalam actor Sunny Wayne stirred significant social media debate after posting the chemical formula for ethanol, $\text{CH}_3\text{–CH}_2\text{–OH}$, on his Facebook page. Netizens interpreted the subtle post as a cryptic commentary on the ongoing national controversy surrounding ethanol-blended petrol and its damaging impact on vehicle engines. While many praised the actor for his clever and indirect stance, some users confused him with Sunny Leone and trolled him with irrelevant political and personal attacks. The post comes amidst growing public frustration and parliamentary admissions regarding fuel efficiency drops and engine degradation caused by $20\%$ ethanol blending.