പത്തനംതിട്ട റാന്നിയിലെ സിപിഎം പ്രവര്‍ത്തകനായ എം.എസ്. തമ്പിയുടെ മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായ കൈമാറി. ഒരു വര്‍ഷം മുന്‍പാണ് തമ്പി സമ്മതപത്രം നല്‍കിയത്. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് തമ്പി മരിച്ചത്.

നാട്ടിലെ സജീവ സിപിഎം പ്രവര്‍ത്തകനാണ് എം.എസ്. തമ്പി. ഗ്രന്ഥശാലാ സംഘത്തിലും മറ്റ് ക്ലബ്ബ് പ്രവര്‍ത്തനത്തിലും എല്ലാം സജീവം. ഒരു വര്‍ഷം മുന്‍പാണ് മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനാവശ്യത്തിന് നല്‍‌കാന്‍ തീരുമാനിച്ചത്. അതനുസരിച്ച് സമ്മത പത്രവും നല്‍കി. കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടര്‍ന്നാണ് 62 വയസുകാരനായ തമ്പി മരിച്ചത്. തുടര്‍ന്ന് ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് മൃതദേഹം കൈമാറാനുള്ള നടപടി എടുത്തു.

മൃതദേഹം കൈമാറുന്നതില്‍ ഭാര്യയ്ക്ക് വിഷമം ഉണ്ടായിരുന്നു. പക്ഷേ തമ്പിയുടെ ആഗ്രഹമല്ലേ നടക്കട്ടേയെന്ന് സമ്മതിച്ചു. ദമ്പതികള്‍ക്ക് മക്കളില്ല. കോന്നി മെഡിക്കല്‍ കോളജില്‍ നിന്നുള്ള സംഘം എത്തി രേഖകള്‍ അടക്കം മൃതദേഹം ഏറ്റെടുത്തു കൊണ്ടുപോയി.

ENGLISH SUMMARY:

MS Thambi, a CPM worker from Ranni, has donated his body for medical students' studies. He had signed a consent form a year prior to his passing due to a heart attack.