കാട്ടാന ശല്യം കാരണം നാട്ടില്‍ നില്‍ക്കാന്‍ ഭയമെന്ന് പത്തനംതിട്ട കല്ലേലിയിലെ നാട്ടുകാര്‍.പകല്‍സമയത്ത് അടക്കം ആന ഇറങ്ങുന്നു. ആരെയെങ്കിലും സഹായത്തിന് വിളിക്കാന്‍ ഫോണിന് റേഞ്ച് പോലുമില്ലെന്ന് നാട്ടുകാര്‍ പറയുന്നു.  

ഈ നാട്ടില്‍ ജീവിക്കാന്‍ വയ്യ.പോകാന്‍ ഇടമില്ല .1977മുതല്‍ താമസിക്കുന്നവരാണെങ്കിലും പലര്‍ക്കും പട്ടയമില്ല.പകല്‍വരെ ആന ഇറങ്ങുന്നു.പടക്കം പൊട്ടിച്ചാലും ആന ഓടില്ല.ആന മാത്രമല്ല കുരങ്ങും മ്ലാവും മലയണ്ണാനും പുലിയും വരെയുണ്ട്.കൃഷി നടത്തി ജീവിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായി.

കഴിഞ്ഞ ദിവസം വീട്ടുമുറ്റത്തെ കൃഷി അടക്കം നശിപ്പിച്ചു.വിരട്ടിയോടിച്ചാലും ആനക്കൂട്ടം പോവില്ല വീട്ടുമുറ്റത്ത് ഇരുന്ന സ്കൂട്ടര്‍ വരെ തകര്‍ത്തു. കഴിഞ്ഞ ദിവസങ്ങളില്‍ ഇറങ്ങി തെങ്ങും വാഴയും കമുകും അടക്കം സര്‍വ കൃഷികളും ചവിട്ടി അരച്ചാണ് കാട്ടാനക്കൂട്ടം പോയത്.കല്ലേലിയിലെ സ്കൂളിന്‍റെ മതിലും ഗേറ്റും വരെ പലവട്ടം തകര്‍ത്തു.നഷ്ടപരിഹാരം വാഗ്ദാനം മാത്രമെന്നാണ് നാട്ടുകാരുടെ പരാതി

ENGLISH SUMMARY:

Wild elephant menace in Kerala's Kaleli, Pathanamthitta is causing fear among residents who cannot stay in their homes due to daytime elephant incursions. The escalating problem, with animals destroying crops and property, has made farming impossible and residents are pleading for solutions.