രണ്ടാം പിണറായി സര്‍ക്കാര്‍ ഒഴിഞ്ഞിട്ടും അസ്ഥികൂടമായി തുടര്‍ന്ന് പത്തനംതിട്ട അടൂര്‍ ഏനാത്തെ ലൈഫ് ഫ്ലാറ്റ് സമുച്ചയം. അഞ്ചര വര്‍ഷം മുന്‍പ് ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്താണ് 54 കുടുംബങ്ങള്‍ക്കായി ഫ്ലാറ്റ് നിര്‍മാണം തുടങ്ങിയത്. പുതിയ സര്‍ക്കാരെങ്കിലും കനിയുമെന്നാണ് കുടുംബങ്ങളുടെ പ്രതീക്ഷ.
സ്വപ്നം കാടുകയറുക എന്നു പറഞ്ഞാല്‍ ഇതാണ്. 54 കുടുംബങ്ങളുടെ സ്വപ്നം. 2020 സെപ്റ്റംബർ 24ന് മുഖ്യമന്ത്രി ആയിരുന്ന പിണറായി വിജയില്‍ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ച ഫ്ലാറ്റിന്‍റെ അസ്ഥികൂടമാണിത്. 7.27 കോടി ചെലവില്‍ രണ്ട് ഫ്ലാറ്റ് സമുച്ചയം. ഒന്നിന്‍റെ അസ്ഥികൂടം പൂര്‍ത്തിയായി. രണ്ടാമത്തേത് അടിത്തറയില്‍ ഒതുങ്ങി.ആറ് മാസത്തിനകം പണിതീര്‍ക്കും എന്ന് പറഞ്ഞ് തുടങ്ങിയ കെട്ടിടമാണിത്.പണിഞ്ഞതത്രയും നശിക്കുന്നു എന്ന് മാത്രമല്ല നാട്ടുകാര്‍ക്കും ഉപദ്രവം ആയി.
ഭവന രഹിതരായ 54കുടുംബങ്ങള്‍ക്കായി ഏഴംകുളം പഞ്ചായത്ത് ആണ് 92സെന്‍റ് സ്ഥലം വിട്ട് നല്‍കിയത്.ലൈറ്റ് വെയ്റ്റ് സ്റ്റീല്‍ ഉപയോഗിച്ചായിരുന്നു നിര്‍മാണം.വിലവര്‍ധനവ് വന്നതോടെ കരാര്‍ തുക ഉയര്‍ത്തണം എന്ന് ആവശ്യപ്പെട്ടാണ് കരാര്‍ കമ്പനി പിന്‍മാറിയത്.പണിഞ്ഞതില്‍ തുരുമ്പു കയറിത്തുടങ്ങി. പുതിയ സര്‍ക്കാരെങ്കിലും കനിയുമോ എന്നാണ് വീട് കാത്തിരിക്കുന്ന കുടുംബങ്ങളുടെ ചോദ്യം.