അടൂരിലെ സിപിഐ സ്ഥാനാർത്ഥിയായിരുന്ന പ്രിജി കണ്ണൻ പതിനായിരത്തിൽ അധികം വോട്ടിനാണ് തോറ്റത്. ചിറ്റയം നിന്നിരുന്നെങ്കിൽ 25000 വോട്ടിന് തോൽക്കുമായിരുന്നു എന്നാണ് വിമർശനം അഞ്ചു വർഷം ഡെപ്യൂട്ടി സ്പീക്കർ ആയിരുന്നിട്ടു പോലും അടൂരിൽ വികസന മുരടിപ്പ് ഉണ്ടായി. പറഞ്ഞ വാഗ്ദാനങ്ങൾ നടപ്പായില്ല.

പന്തളം ബൈപ്പാസ് പദ്ധതി പലതവണ പ്രഖ്യാപിച്ചിട്ടും ഒന്നും നടന്നില്ല. മണ്ഡലത്തിലെ റോഡുകൾ പലതും തകർന്നു കിടക്കുകയാണ്. ഇതിന്റെ പണികൾ തുടങ്ങുന്നതിനോ തുടങ്ങിയത് പൂർത്തിയാക്കുന്നതിനോ ചിറ്റയം ഗോപകുമാർ ശ്രമിച്ചില്ല. ഒരു പദ്ധതികളിലും വേണ്ടത്ര തുടർനടപടികൾ നടന്നില്ല. തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായി ചിറ്റയം ഗോപകുമാറിനെ ചുമതലപ്പെടുത്തിയതും തെറ്റായതായി മണ്ഡലം കമ്മിറ്റിയിൽ ആരോപണം ഉയർന്നു. 

തിരഞ്ഞെടുപ്പ് ചെലവ് അവതരിപ്പിച്ചതിൽ സംശയമുണ്ട് . പാർട്ടിയുടെ സ്മാരക ഫണ്ടിൽ നിന്നു തിരഞ്ഞെടുപ്പ് ചെലവിലേക്കായി പണം കടം എടുത്തത് തെറ്റായിപ്പോയി എന്നും വിമർശനം ഉയർന്നു.  കഴിഞ്ഞദിവസം സി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം ആർ.രാജേന്ദ്രൻ പങ്കെടുത്ത യോഗത്തിലാണ് വിമർശനം ഉയർന്നത്.

ENGLISH SUMMARY:

Adoor election results show a significant loss for the CPI candidate, with criticism directed at Chittayam Gopakumar's tenure. Despite serving as Deputy Speaker, the constituency faced developmental stagnation and unfulfilled promises, impacting voter sentiment.