കരിമ്പുലിയെ കണ്ട പത്തനംതിട്ട കലഞ്ഞൂരില്‍ നാട്ടുകാര്‍ ഭീതിയില്‍. അടിയന്തരമായി വനംവകുപ്പ് കൂടുസ്ഥാപിക്കും. രണ്ട് വര്‍ഷത്തിനിടെ നാല് പുലികളെ കൂട് വച്ച് പിടിച്ച സ്ഥലമാണ് കലഞ്ഞൂര്‍. ശനിയാഴ്ച വൈകിട്ടാണ് കരിമ്പുലിയെ കണ്ടത്.
കലഞ്ഞൂര്‍ കമ്പകത്തുമ്പച്ചയില്‍ ആണ് കരിമ്പുലി ഇറങ്ങിയത്. ശനിയാഴ്ച വൈകുന്നേരം 4.30ന് ഇറങ്ങിയ കരിമ്പുലിയ്ക്കൊപ്പം പുളളിപ്പുലിയും ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. എഴുകുമണ്ണില്‍ മോഹനന്റെ വീട്ടുമുറ്റത്ത് വന സംരക്ഷണ സമിതി യോഗം ചേരുന്നതിനിടെ. അസാധാരണ ശബ്ദം കേട്ടു. സമിതി അംഗങ്ങള്‍ കൂട്ടത്തോടെ,കാടുപിടിച്ച പ്രദേശത്തേയ്ക്ക് ഓടി. അവിടെയാണ് കരിമ്പുലിയെ കണ്ടത്. കാട്ടുപന്നിയെ വേട്ടയാടാനുളള ശ്രമമായിരുന്നു. കരിമ്പുലിയും പുളളിപ്പുലിയും കടിപിടി കൂടുകയും ചെയ്തു.
ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ വനം വകുപ്പ് ജീവനക്കാരെത്തി. കാല്‍പ്പാടുകള്‍ പുലിയുടേതെന്ന് പരിശോധിച്ച് ഉറപ്പാക്കി. കൂട് വച്ച് വന്യജീവിയെ പിടിക്കുന്നതിനുളള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. രണ്ട് പുലികള്‍ പട്ടാപ്പകല്‍ എത്തിയെന്നറിഞ്ഞ് ഉള്‍നാടന്‍ ഗ്രാമവാസികളാകെ ഭയപ്പാടിലാണ്. വളര്‍ത്തുമൃഗങ്ങളെപിടികൂടാനല്ലകരിമ്പുലി ഇവിടെയത്തിയതെന്നാണ് കണക്കാക്കുന്നത്. പുള്ളിപ്പുലിയുടെ ശരീരത്തില്‍ മെലാനിന്‍ പിഗ്മെന്‍റ് കൂടുമ്പോഴാണ് കറുത്ത പുലിയായി മാറുന്നത്.