അടൂരിലെ വിജയത്തില്‍ സംശയമില്ലെന്ന് ബിജെപി നേതാവ് പന്തളം പ്രതാപന്‍. കെ. സുരേന്ദ്രന്‍ ലോക്സഭയിലേക്ക് മല്‍സരിച്ചപ്പോള്‍ അടൂരില്‍ രണ്ടാമതെത്തിയെങ്കില്‍ ഈ തിരഞ്ഞെടുപ്പില്‍ ഒന്നാമതെത്തും. സഹോദരന്‍ പന്തളം സുധാകരന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആയിരുന്നെങ്കിലും മല്‍സരിക്കുമായിരുന്നു എന്നും പ്രതാപന്‍ പറയുന്നു.

അടൂരില്‍ ബിജെപിക്ക് വളര്‍ച്ചയുണ്ട്. പന്തളം നഗരസഭ നേരത്തെ പിടിച്ചെടുത്ത അതേ സാഹചര്യത്തിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ എത്തി. മറ്റ് സ്ഥാനാര്‍ഥികള്‍ മണ്ഡലത്തിന് പുറത്തുള്ളവരും താന്‍ നാട്ടുകാരനുമാണ്. ആരേയും പരിചയപ്പെടുത്തേണ്ടി വരുന്നില്ല. സ്ഥാനാര്‍ഥി നിര്‍ണയം വൈകിയിട്ടില്ല. 15 വര്‍ഷത്തെ വികസനമുരടിപ്പ് ജനം തിരിച്ചറിയുമെന്നും പ്രതാപന് ആത്മവിശ്വാസമുണ്ട്.

അടൂരില്‍2011ല്‍ സഹോദരന്‍  പന്തളം സുധാകരന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചപ്പോള്‍ പ്രതാപനായിരുന്നു മുഖ്യചുമതല .അന്ന് കോണ്‍ഗ്രസിലായിരുന്ന പ്രതാപന്‍ പിന്നീട് ബിജെപിയിലെത്തി. ഇത്തവണ സഹോദരന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആയാലും താന്‍ മല്‍സരിച്ചേനേ. കോണ്‍ഗ്രസിലായിരിക്കെ പന്തളം പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു. രണ്ടു വട്ടം ജില്ലാ പഞ്ചായത്തംഗമായി. നാല് പതിറ്റാണ്ടുകാലത്തെ പൊതുപ്രവര്‍ത്തന പരിചയം വോട്ടാകുമെന്നതില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ പ്രതാപന് സംശയമില്ല.

BJP Confident of Adoor Victory: Pandalam Prathapan:

Adoor BJP victory is highly anticipated, according to BJP leader Pandalam Prathapan, who expressed strong confidence in the party's prospects in the Adoor constituency for the upcoming Lok Sabha elections. He highlighted the growing support for the BJP in the region and his own local connect