സ്വന്തംഭൂമിയില്‍നിന്ന് മുറിച്ച തേക്കുമരം മാറ്റുന്നതില്‍നിന്ന് വീട്ടമ്മയെ തടഞ്ഞ് വനംവകുപ്പ്. മുറിച്ചിട്ട മരം നഷ്ടപ്പെടാതെ വീട്ടുകാർ തന്നെ കാവലിരിക്കണമെന്നാണ് ഉദ്യോഗസ്ഥരുടെ ഉത്തരവ്. വിചിത്ര നിര്‍ദേശം കൂടി വന്നതോടെ സ്ഥലം ഉടമ പ്രതിസന്ധിയിലായി. 

വെച്ചൂച്ചിറ ഇടത്തിക്കാവ് സ്വദേശിനി അഞ്ജു കെ രാജനെന്ന വീട്ടമ്മയാണ് ഗതികേടിലായിരിക്കുന്നത്.അയൽ വാസിയുടെ പരാതിയെ തുടർന്ന് വെച്ചൂച്ചിറ പഞ്ചായത്ത് സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം പന്തീരായിരം രൂപ ചിലവഴിച്ച്ആണ് തേക്കുമരം മുറിച്ചിട്ടത്.തൊട്ടുപിന്നാലെയാണ് മരത്തിന്മേൽ അവകാശവുമായി ഉദ്യോഗസ്ഥർ എത്തിയത്.

കേരളഹൈക്കോടതിയുടെ14. 10.2025ലെ വിധിപ്രകാരം  1964മുതൽ പട്ടയഭൂമിയിൽ നിൽക്കുന്ന മരങ്ങൾ ഭൂഉടമയ്ക്ക്അവകാശപ്പെട്ടതാണ്. മുൻപ് മരംമുറിച്ച് ഉടമക്ക് തന്നെ ഉപയോഗിക്കാൻ അനുവാദം ഉണ്ടായിരുന്നു വെന്നും മുട്ടിൽ മരംമുറി കേസിന് ശേഷം മുൻപ് ഉണ്ടായിരുന്ന കോടതി വിധി വനംവകുപ്പ് പാലിക്കാൻ തയ്യാറാകുന്നില്ല എന്നുമാണ് ജനപ്രതിധികൾ പറയുന്നത്.

വിവാഹത്തിനും ചികിത്സക്കും മറ്റ് ആവശ്യങ്ങൾക്കായിട്ടാണ് സ്വന്തം പുരയിടത്തിലെ മരംമുറിക്കാൻ നിർബന്ധിതരാകുന്നത്.അഞ്ചു തലമുറ കൈമാറിയ ഭൂമികളിലെ ഇന്നത്തെ അവകാശികൾക്ക് അർഹതപ്പെട്ട മരങ്ങളാണിവയെല്ലാംഎന്ന് നാട്ടുകാര്‍ പറയുന്നു അഞ്ജുവിനെ പോലെ പ്രദേശവാസികൾ പലരും ഇപ്പോൾ നീതിക്കായി വനം വകുപ്പിൻ്റെ ഓഫീസിൽ കയറി ഇറങ്ങുകയാണ്. .കാട്ടു നീതിക്കെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് ഭൂ ഉടമകള്‍.തങ്ങള്‍ നട്ട മരങ്ങള്‍ തങ്ങളുടേതെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാര്‍

ENGLISH SUMMARY:

Malayala Manorama Online News highlights a perplexing situation where a homeowner in Kerala is being prevented by the forest department from removing a felled teak tree from her own land. The authorities have ordered the family to guard the tree to prevent its loss, a bizarre directive that has left the landowner in a difficult position.