വാഹനങ്ങള്‍ നിയന്ത്രിക്കുന്നതിന് പുറമേ തന്‍റെ ഡ്യൂട്ടി സ്ഥലത്തെ അപകടസാധ്യതകള്‍ കൂടി ഒഴിവാക്കാന്‍ ശ്രമിക്കുകയാണ് ഒരു ഹോം ഗാര്‍ഡ്. പത്തനംതിട്ട നഗരത്തില്‍ ജോലി ചെയ്യുന്ന് മധുസൂദനന്‍ എന്ന ഹോംഗാര്‍ഡ് ആണ് തിരക്കിട്ട ജോലിക്കിടെ റോഡിലെ കുഴിയടയ്ക്കല്‍ കൂടി ചെയ്യുന്നത്. 

നിരന്തരം ഗതാഗതക്കുരുക്കുള്ള നഗരമാണ് പത്തനംതിട്ട. ഇടുങ്ങിയ റോഡുകള്‍ക്ക് പുറമേ അബാന്‍ മേല്‍പ്പാലം നിര്‍മാണവുമാണ് നഗരത്തെ കുരുക്കുന്നത്. ആ കുരുക്കഴിക്കുന്ന ജോലിയാണ് ഹോംഗാര്‍ഡുകള്‍ക്ക്. ഈ തിരക്കിലാണ് മധുസൂദനന്‍ നായര്‍ എന്ന ഹോംഗാര്‍ഡ് റോഡിലെ കുഴിയടയ്ക്കാനും കാട് തെളിക്കാനും ഇറങ്ങുന്നത്. കണ്‍മുന്നില്‍ കാണുന്ന അപകട സാഹചര്യം ഒഴിവാക്കാനാണ് കിട്ടുന്ന സാധനങ്ങള്‍ വച്ച് കുഴിയടയ്ക്കുന്നത്.

നേരത്തേ വഴിയരികില്‍ കെഎസ്ഇബി മുറിച്ചിട്ട മരച്ചില്ലകള്‍ വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പടെ യാത്ര ചെയ്യുന്നതിന് തടസമായി.  മധുസൂദനന്‍ നായര്‍ തന്നെ കിട്ടിയ സമയത്ത് മരച്ചില്ലകള്‍ നീക്കി കാട് തെളിച്ചു. ബിഎസ്എഫില്‍ നിന്ന് വിരമിച്ച ശേഷം 2010 മുതല്‍ മധുസൂദനന്‍ നായര്‍ ഹോംഗാര്‍ഡ് ജോലി ചെയ്യുന്നുണ്ട്. മുന്‍പും കുഴിയടയ്ക്കല്‍ അടക്കം സേവന പ്രവര്‍ത്തനങ്ങള്‍ വാര്‍ത്തയില്‍ നിറഞ്ഞിരുന്നു

ENGLISH SUMMARY:

A dedicated home guard is going above and beyond his duty by not only managing traffic but also actively addressing road hazards. In Pathanamthitta, home guard Madhusoodanan is filling potholes amidst his busy schedule to ensure public safety.