കേരള കാർട്ടൂൺ രാഷ്ട്രീയ ചരിത്രത്തിലെ വിപ്ലവമായിരുന്ന പി.കെ.മന്ത്രിയുടെ വരകള്‍ കാര്‍ട്ടൂണ്‍ അക്കാദമി പുസ്തകമാക്കും. 1970-80 കാലത്ത് കേരള രാഷ്ട്രീയത്തിൽ തീ പിടിപ്പിക്കുന്ന വിവാദങ്ങൾ ആയിരുന്നു മന്ത്രിയുടെ കാർട്ടൂണുകൾ.കുടുംബം അദ്ദേഹം വരച്ച ചിത്രങ്ങള്‍ അക്കാദമിക്ക് കൈമാറി.
പേര് തന്നെ വിപ്ലവം ആയിരുന്നു പന്തളം സ്വദേശി പി കെ മന്ത്രികുമാരൻ എന്ന മന്ത്രിയുടേത്. മാവേലിക്കര രവിവർമ്മ കോളജിലെ പഠനത്തിനുശേഷം സ്കൂളിലെ ഡ്രോയിങ് അധ്യാപകനായി. ഇന്ദിരാഗാന്ധി മുതൽ കെ കരുണാകരൻ വരെ പേനത്തുമ്പിൽ അടിപറ്റിയവരായി.സി എച്ച് മുഹമ്മദ് കോയയുടെ വിദ്യാഭ്യാസ നയങ്ങളെ വിമർശിച്ചതിന് രണ്ടുതവണ സസ്പെൻഷൻ നേടി.അക്കാലത്ത് മന്ത്രി മാറ്റി തന്ത്രി എന്ന പേരിൽ വരച്ചു.എന്നാൽ സി എച്ച് മുഹമ്മദ് കോയ കാർട്ടൂണിനെ പ്രോത്സാഹിപ്പിച്ചിട്ടേ ഉള്ളൂവെന്നും ഉദ്യോഗസ്ഥരുടെ പിഴവായിരുന്നു സസ്പെന്‍ഷന്‍ എന്നും മകൻ എം കെ മുനീർ പറഞ്ഞതായി കാർട്ടൂൺ അക്കാദമി ചെയർമാൻ സുധീർനാഥ്.
നിയമസഭയിലടക്കം കാര്‍ട്ടൂണുകള്‍ വലിയ ചര്‍ച്ചകളായി.പി കെ മന്ത്രിയുടെ പാച്ചുവും ഗോപാലൻ തുടങ്ങിയ കാർട്ടൂൺ മാസികകളും അക്കാലത്ത് തരംഗമായിരുന്നു. 51-ാം വയസ്സിലാണ് പി.കെ.മന്ത്രി വിട പറഞ്ഞത്.ഇപ്പോൾ 42 വർഷം കഴിഞ്ഞു.ഇങ്ങനെ ഒരാളെ കാലം ഓർത്തു വെക്കണം എന്ന ചിന്ത കൊണ്ടാണ് കാർട്ടൂണ് അക്കാദമിക് എല്ലാം കൈമാറുന്നതെന്ന് കുടുംബം