കാലങ്ങളായി സി.പി.എം കയ്യടക്കിയിരുന്ന പഞ്ചായത്ത് പിടിക്കാന്‍ കോണ്‍ഗ്രസിന് വിമതന്‍റെ പിന്തുണ. പത്തനംതിട്ട കൊടുമൺ പഞ്ചായത്തിലാണ് ആദ്യം അവഗണിച്ച വിമതന്‍റെ സഹായം കോണ്‍ഗ്രസിന് സഹായം ആയത്. കോണ്‍ഗ്രസുകാരനായ പ്രകാശിനാണ് വിമതനായി മല്‍സരിക്കേണ്ടി വന്നത്..
ഉറച്ച കോണ്‍ഗ്രസുകാരനായിരുന്നു പ്രകാശ് ടി ജോണ്‍.പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് സ്ഥാനാര്‍ഥി ആയി പ്രകാശിനെ പ്രാദേശിക ഘടകം തീരുമാനിച്ചു.പക്ഷേ നേതൃത്വം ഇടപെട്ട് മാറ്റി.ഇതോടെ വിമതനായി.പിന്‍വലിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടെങ്കിലും പ്രകാശ് മല്‍സരിച്ചു
ഫലം വന്നപ്പോൾ 119വോട്ടുകളുടെ ജയം.ഭൂരിപക്ഷത്തിന്10സീറ്റ് വേണ്ടിടത്ത് യുഡിഎഫ് ഒന്‍പതില്‍ ഒതുങ്ങി.സീറ്റ് പത്താക്കി കൊടുമൺ പഞ്ചായത്തിൽ ഭരിക്കണമെങ്കിൽപ്രകാശ് തുണയ്ക്കണം.അങ്ങനെ പ്രകാശിനെ സമീപിച്ചു പ്രകാശ് എന്തായാലും കോൺഗ്രസിനെപിന്തുണയ്ക്കാന്‍ തീരുമാനിച്ചു.പഞ്ചായത്തില്‍ വൈസ് പ്രസിഡന്‍റ് ആകും.കാലങ്ങളായി സിപിഎം അടക്കി വാണിരുന്ന പഞ്ചായത്താണ് യുഡിഎഫ് പിടിച്ചെടുത്തത്.