പെരിന്തൽമണ്ണ മുസ്ലീം ലീഗ് ഓഫീസിനു നേരെ കല്ലേറ്. സി.പി.എം പ്രവർത്തകരാണ് അക്രമത്തിനു പിന്നിലെന്ന് മുസ്ലീം ലീഗ് ആരോപിച്ചു. നജീബ് കാന്തപുരം എം.എൽ.എയുടെ നേതൃത്വത്തിൽ മുസ്ലീം ലീഗ് പ്രവർത്തകർ പെരിന്തൽമണ്ണയിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. സിപിഎം ഓഫീസിൽ നേരെ ലീഗ് പ്രവർത്തകർ കല്ലേറ് നടത്തിയെന്ന പരാതിയുമായി സിപിഎമ്മും രംഗത്തെത്തി. ലീഗ് ഓഫീസ് അക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് പെരിന്തൽമണ്ണ നിയോജകമണ്ഡലത്തിൽ യുഡിഎഫ് ഹർത്താൽ ആചരിക്കും. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ

ENGLISH SUMMARY:

Perinthalmanna Muslim League office attack sparks political tension in Kerala. Following the incident, UDF has called for a hartal in Perinthalmanna constituency to protest the attack on the Muslim League office.