പത്തനംതിട്ട റാന്നിയില്‍ തൊട്ടടുത്തുള്ള പശുഫാം കാരണം വീട്ടിലെ കിണര്‍ വെള്ളം മലിനമായെന്ന് 96വയസുള്ള വയോധികയുടെ പരാതി.പലവട്ടം പരാതി നല്‍കിയിട്ടും പഞ്ചായത്ത് അടക്കം നടപടി എടുത്തില്ല എന്നാണ് ആരോപണം. ഫാം മാറ്റിയെന്നാണ് നടത്തിപ്പുകാരന്‍റെ പ്രതികരണം.പക്ഷേ ഇപ്പോഴും അവിടെ ചാണകം കുമിഞ്ഞ് കൂടിയിരിക്കുകയാണ്.
റാന്നി തൂളിമണ്‍ സ്വദേശിനി 96 വയസുള്ള മറിയാമ്മയും 66 വയസുള്ള വികലാംഗനായ മകനുമാണ് വീട്ടിലുള്ളത്.തൊട്ടടുത്ത പറമ്പിലെ പശുഫാം കാരണം വീട്ടു കിണറ്റിലെ വെള്ളം മലിനമായി എന്നാണ് പരാതി.ജല പരിശോധനാ റിപ്പോര്‍ട്ട് അടക്കം ചേര്‍ത്ത് പരാതി നല്‍കി രണ്ട് വര്‍ഷമായിട്ടും പരിഹാരമായില്ല
തൊട്ടടുത്തുള്ള ഫാം ചാണകവും മറ്റ് മാലിന്യങ്ങളും കൃത്യമായി സംസ്കരിക്കുന്നില്ല എന്നാണ് പരാതി. മഴക്കാലമാകുമ്പോള്‍ ഇത് ഒഴുകിപ്പരക്കും. പകരം കിണര്‍ വെട്ടിക്കൊടുക്കാമെന്ന് വാഗ്ദാനം പാലിച്ചില്ലെന്നും ഇവര്‍ പറയുന്നു ഫാം നിര്‍ത്തി എന്നാണ് നടത്തിപ്പുകാരന്‍ പറയുന്നത്. പരാതി വ്യാജമാണ്. പശുക്കളെ മാറ്റിയെന്നും ഒരു പശുമാത്രമാണ് ശേഷിക്കുന്നത് എന്നും നടത്തിപ്പുകാരന്‍ അവകാശപ്പെടുന്നു