പന്തളം നഗരസഭയില്‍ അധ്യക്ഷയെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ തുടങ്ങി സിപിഎം. പ്രതിപക്ഷ നേതാവായിരുന്ന ലസിത നായര്‍ എട്ടാം വാര്‍ഡില്‍ തോറ്റതോടെയാണ് പുതിയ ആളെ കണ്ടെത്തുന്നത്. തീവ്രതാ പരാമര്‍ശത്തിനൊപ്പം പാര്‍ട്ടിയിലെ ഭിന്നതയാണ് ലസിതാ നായര്‍ നാലാമത് ആവാന്‍ കാരണമെന്നാണ് സംശയം. ഇതില്‍ അന്വേഷണം വരും.
പന്തളം നഗരസഭയില്‍ അധികാരപ്രതീക്ഷയില്‍ തന്നെ ആയിരുന്നു സിപിഎം.ജയിച്ചാല്‍ അധ്യക്ഷ ആകേണ്ടിയിരുന്ന പ്രതിപക്ഷനേതാവ് ലസിതാ നായരാണ് എട്ടാംവാര്‍ഡില്‍ തോറ്റത്.കഴിഞ്ഞ തവണ ജയിച്ച വാര്‍ഡില്‍ ലസിത നായര്‍ വിജയിക്കുമെന്ന ഉറച്ച പ്രതീക്ഷയില്‍ ആയിരുന്നു സിപിഎം.പക്ഷേ ഫലം വന്നപ്പോള്‍ നാലാമത്. ശക്തമായ പ്രതിപക്ഷമായി തുടരും മുകേഷിന്‍റേത് തീവ്രത കുറഞ്ഞ പീഡനമെന്ന പരാമര്‍ശം പ്രചരിച്ചതിനൊപ്പം വോട്ട് മറിക്കല്‍ നടന്നോയെന്നും സംശയമുണ്ട്.ഈ വാര്‍ഡിലെ വോട്ടര്‍മാര്‍ പിന്തിരിപ്പന്‍മാര്‍ ആണ് എന്നായിരുന്നു ജില്ലാ സെക്രട്ടേറിയറ്റംഗം പി.ബി.ഹര്‍ഷകുമാറിന്‍റെ വിമര്‍ശനം. ഇത് ജില്ലാ സെക്രട്ടറി രാജു എബ്രഹാം തള്ളി. ലസിതാ നായരുടെ തോല്‍വി പരിശോധിക്കും.
ഭൂരിപക്ഷമില്ലെങ്കിലും 34ല്‍ 14 സീറ്റ് നേടിയ എല്‍ഡിഎഫ് ആണ് വലിയ ഒറ്റക്കക്ഷി ആയി. ക്രിയാത്മക പ്രതിപക്ഷമാകാനാണ് കോണ്‍ഗ്രസ് തീരുമാനം. മുപ്പതാം വാര്‍ഡില്‍ നിന്ന് വിജയിച്ച എം.ആര്‍.കൃഷ്ണകുമാരിയുടെ പേരാണ് സജീവമായി ഉള്ളത്.അടുത്ത ദിവസങ്ങളില്‍ തീരുമാനം വരും. ശബരിമല ആഞ്ഞടിച്ചപ്പോഴും തുണച്ച പന്തളം നഗരസഭയെ വിവാദങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാനാണ് സിപിഎം തീരുമാനം.