ക്ഷീരവികസന വകുപ്പിന്‍റെ ചതിയില്‍പ്പെട്ട് കടക്കെണിയിലായ ക്ഷീര കര്‍ഷകയും തിരഞ്ഞെടുപ്പ് പോരിന്. പത്തനംതിട്ട കടമ്പനാട് പഞ്ചായത്ത് നാലാംവാര്‍ഡിലാണ് ക്ഷീരകര്‍ഷകയായ അശ്വതി മല്‍സരിക്കുന്നത്. കടത്തിലായിരിക്കെ അക്കൗണ്ടില്‍ തെറ്റിവന്ന അരക്കോടി രൂപ തിരികെ നല്‍കിയതും വാര്‍ത്തയായിരുന്നു.
2024–25വര്‍ഷം11.6ലക്ഷം രൂപയുടെ സ്മാര്‍ട്ട് ഡയറി യൂണിറ്റിന് 4.60ലക്ഷം സബ്സിഡി കിട്ടുന്ന പദ്ധതി അശ്വതിക്ക് അനുവദിച്ചു. 11.6 ലക്ഷം വായ്പയെടുത്ത് 10പശുക്കള്‍ അടക്കം എല്ലാം തയാറാക്കിയപ്പോഴാണ് സാമ്പത്തിക പ്രതിസന്ധികാരണം പദ്ധതി റദ്ദാക്കിയെന്ന അറിയിപ്പ് വന്നത്. ഇതോടെ മാസം 25000രൂപ തിരിച്ചടയ്ക്കേണ്ട അവസ്ഥയിലായി.ക്ഷീര വികസന വകുപ്പിനോടുള്ള പ്രതിഷേധം കൂടിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആയുള്ള മല്‍സരമെന്ന് അശ്വതി.
നിലവില്‍ ക്ഷീരവികസന വകുപ്പിനെതിരെയുള്ള പരാതി ഉപഭോക്തൃ കോടതിയിലാണ്. കടത്തില്‍പ്പെട്ടിരിക്കെയാണ് കഴിഞ്ഞ സെപ്റ്റംബര്‍ അവസാനം അക്കൗണ്ട് നമ്പര്‍ തെറ്റി അരക്കോടി രൂപ ഇവരുടെ അക്കൗണ്ടിലെത്തിയത്. തൊട്ടടുത്ത ദിവസം തന്നെ കുടുംബം ഇത് തിരിച്ചയച്ചിരുന്നു.