പാമ്പുകടിയേറ്റ് നീരുവച്ച കാലുമായി പ്രചാരണത്തിലാണ് ഒരു സ്ഥാനാര്‍ഥി. പത്തനംതിട്ട മെഴുവേലി പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് യു.ഡി.എഫ് സ്ഥാനാര്‍ഥി സുനില്‍ കുമാറിനാണ് പാമ്പു കടിയേറ്റത്. വിശ്രമം വേണ്ട സമയത്താണ് തിരക്കിട്ട പ്രചാരണം.
പന്ത്രണ്ട് ദിവസം മുന്‍പാണ് സുനില്‍കുമാറിന് പാമ്പ് കടിയേല്‍ക്കുന്നത്. ചുരുട്ട എന്നയിനം പാമ്പാണ് കടിച്ചതെന്ന് സുനില്‍ കുമാര്‍ പറഞ്ഞു. ഏതാനും ദിവസം ചികില്‍സയില്‍ ആയിരുന്നു. സ്ഥാനാര്‍ഥിയെ പാമ്പ് കടിച്ചെന്ന വാര്‍ത്ത പേടിച്ച് ആദ്യം ആരോടും പറഞ്ഞില്ല. കാലിലെ നീര് കൂടുമ്പോള്‍ മാത്രം വിശ്രമിക്കും.
തിരഞ്ഞെടുപ്പ് അടുത്ത് വന്നതോടെ രംഗത്തിറങ്ങി. ആരോഗ്യം നോക്കാതെയുള്ള ഓട്ടത്തില്‍ കുടുംബത്തിന് പേടിയുണ്ട്. എന്തായാലും ഇറങ്ങിയതല്ലെ ഒരു കൈ നോക്കാമെന്ന് സ്ഥാനാര്‍ഥിയും കരുതി.