താമരയ്ക്ക് വോട്ട് തേടി എല്‍ഡിഎഫ്. പത്തനംതിട്ട അടൂര്‍ നഗരസഭ പതിനാലാം വാര്‍ഡിലാണ് എല്‍ഡിഎഫ് താമരയ്ക്ക് വോട്ടു തേടുന്നത്. സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് താമര എന്ന പൊന്‍താമര.
വെറും താമരയല്ല. പൊന്‍താമരയ്ക്കാണ് വോട്ട് വേണ്ടത്. അടൂര്‍ നഗരസഭ പതിനാലാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ് താമരയെന്ന് വിളിക്കുന്ന പൊന്‍താമരപിള്ള. ചിഹ്നം കുട. എല്ലാ വീട്ടിലും സ്ഥാനാര്‍ഥി സ്വയം പരിചയപ്പെടുത്തുകയും ചിഹ്നം പരിചയപ്പെടുത്തുകയും ചെയ്യും. കുട്ടിക്കാലം മുതല്‍ കൗതുകമായിരുന്നു പേര്.കുട്ടിക്കാലം മുതല്‍ പേര് തുണച്ചിട്ടേയുള്ളുവെന്ന് സ്ഥാനാര്‍ഥി പറയുന്നു.
അടൂര്‍ സഹകരണബാങ്ക് പ്രസിഡന്‍റ് ആണ് പൊന്‍താമര പിള്ള. അടൂര്‍ മുന്‍ എംഎല്‍എയും സിപിഎം സംസ്ഥാനക്കമ്മിറ്റി അംഗവും ആയിരുന്ന ആര്‍ ഉണ്ണിക്കൃഷ്ണപിള്ളയാണ് ഭര്‍ത്താവ്. തനിക്ക് ഹൃദയബന്ധം ഉള്ളവരാണ് വോട്ടര്‍മാര്‍ എന്ന് സ്ഥാനാര്‍ഥി പറയുന്നു. പ്രീതു ജഗതിയാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി.എല്‍.സിന്ധു ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി.