തിരുവല്ലയിൽ ആർജെഡി നേതാവ് വര്‍ഗീസ് ജോര്‍ജിന്റെ മകൾ ഇടത് സ്വതന്ത്ര സ്ഥാനാർഥി. ഡോ.ദീപ മറിയം വർഗീസാണ് പത്തനംതിട്ട കോയിപ്രം ഡിവിഷനിൽ കന്നിയങ്കത്തിന് ഇറങ്ങുന്നത്. മുൻപ് അച്ഛനും അമ്മയ്ക്കും വമ്പിച്ച വിജയം സമ്മാനിച്ചിട്ടുള്ള നാട്ടുകാർ തനിക്കും വോട്ട് നൽകുമെന്ന വിശ്വാസത്തിലാണ് ദീപ.
നാലുദിവസം മുമ്പാണ് എൽഡിഎഫ് നേതൃത്വം ദീപയോട് മത്സരിക്കുമോ എന്ന് ആരാഞ്ഞത്. വിദ്യാർഥിയായിരുന്നപ്പോൾ സമര രംഗത്ത് ശക്തമായി നിലയിറപ്പിച്ചിട്ടുണ്ട് ദീപ. അന്നത്തെ രാഷ്ട്രീയ നിലപാടുകൾ തിരഞ്ഞെടുപ്പിന് മകൾക്ക് മുതൽക്കൂട്ടാകുമെന്ന് വർഗീസ് ജോർജ്. പുറമറ്റം, ഇരവിപേരൂർ പ്രദേശങ്ങൾ ചേരുന്ന ജില്ലാ ഡിവിഷനിൽ ജനപ്രതിനിധിയായിട്ടുണ്ട് വർഗീസ് ജോർജ്. ആർജെഡി നേതാവായ ഭാര്യ പ്രൊഫ.റേച്ചൽ മാത്യുവും പുറമറ്റം ഡിവിഷനെ മുൻപ് പ്രതിനിധീകരിച്ചിട്ടുണ്ട്. നിലവിൽ തുരുത്തിക്കാട് ബിഎഎം കോളജിൽ ഗസ്റ്റ് ലക്ചററാണ്.
സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റാണ് കോയിപ്രം ഡിവിഷൻ. അച്ഛനും അമ്മയ്ക്കും ഒപ്പം ജീവിതപങ്കാളി സുജോയ് മാമ്മൻ തോമസും മകൻ ജോർജ്ജും ദീപക്ക് പിന്തുണയുമായി ഒപ്പമുണ്ട്.